വെറ്റിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന, അഴുത ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെയുള്ള ഫസ്റ്റ് ഷിഫ്റ്റിലേക്കും, രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് അടിമാലി ബ്ലോക്കി000ലേക്കുമാണ് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. ബാച്ചിലര്‍ ഓഫ് വെറ്റിനറി സയന്‍സ് ആന്റ് ആനിമല്‍ ഹസ്ബന്ററി യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷുമുള്ള വെറ്ററിനറി ഡോക്ടര്‍മാെര്‍ക്ക് 90 ദിവസത്തേക്കാണ് നിയമനം.
സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഒക്ടോബര്‍ 25ന് രാവിലെ 11 മണിയ്ക്ക് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കണ്‍സിലല്‍ രജിസ്ട്രേഷന്‍ സര്ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയും പകര്‍പ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. എംപ്ലോയ്മെന്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം.
പരിശീലകരുടെ ഒഴിവ്
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, വോളിബോൾ, ജൂഡോ (വനിത) കായിക പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 27നു രാവിലെ 11നു കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.
വാക്ക് ഇൻ ഇന്റർവ്യു
ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിലെ ലഹരി വർജ്ജന മിഷൻ വിമുക്തി പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത - എം.ബിബിഎസ്. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
അധ്യാപക ഒഴിവ്
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ 2023 - 24 അധ്യയന വർഷത്തിൽ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകരുടെ അഭിമുഖം ഒക്ടോബര്‍ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണം സഹിതം ഹാജരാകണം. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. രാവിലെ 10 ന് സുവോളജി വിഷയത്തിന്റെയും 11.30 ന് ബോട്ടണി വിഷയത്തിന്റെയും കൂടിക്കാഴ്ച നടക്കും. ഫോൺ: 0466 2212223.
ഇന്റര്‍വ്യൂ
വനിതാ ശിശു വികസന വകുപ്പ് - പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11: 30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതല്‍ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053.
അഭിമുഖം നടത്തുന്നു
വനിതാ ശിശു വികസന വകുപ്പ് - പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 10:30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 25 മുതല്‍ 45 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).
യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ് , ആശുപത്രി എന്നിവയിലുള്ള രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053
Share your comments