1. News

ഇന്നത്തെ ജോലി ഒഴിവുകൾ (25/07/2023)

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ ഹാജരാകണം.

Meera Sandeep
Today's Job Vacancies (25/07/2023)
Today's Job Vacancies (25/07/2023)

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. (55 ശതമാനം) ഉള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

ബന്ധപ്പെട്ട വാർത്തകൾ: വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം

ബോണ്ടഡ് ലക്ചറർ നിയമനം

ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷത്തേയ്ക്ക് ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 20,500 രൂപ. 2023-24 അധ്യയന വർഷത്തേയ്ക്ക് മാത്രമാണ് നിയമനം. യോഗ്യത: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കേളജിൽ നിന്നുള്ള എം.എസ് സി നഴ്സിംഗ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്. പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും, തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 3നു രാവിലെ 11ന് ആലപ്പുഴ ഗവ. നഴ്സിംഗ് കേളജിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/07/2023)

ഗസ്റ്റ് അധ്യാപക അഭിമുഖം

കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്‌സ്, മലയാളം, സോഷ്യോളജി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. അഭിമുഖ സമയം ജൂലൈ 25ന് രാവിലെ 10ന് കൊമേഴ്‌സ്, ജൂലൈ 27ന് രാവിലെ 10ന് മലയാളം, ഉച്ചയ്ക്ക് രണ്ടിന് സോഷ്യോളജി. ഫോണ്‍: 0476 2864010, 9188900167.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ് യാർഡിലെ 300 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം

ഓഡിയോളോജിസ്റ്റ് ആന്‍ഡ്‌ സ്പീച്‌ ലാംഗ്വേജ്‌ പാത്തോളജിസ്റ്റ്‌ നിയമനം

കോഴിക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക്‌ ഒളവണ്ണ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓഡിയോളോജിസ്റ്റ് ആന്‍ഡ്‌ സ്പീച്‌ ലാംഗ്വേജ്‌ പാത്തോളജിസ്റ്റ്‌ തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു. യോഗ്യത: ആർ സി ഐ റജിസ്ട്രേഷനോട് കൂടിയ ബി എ എസ്‌ എൽ പി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഐഡന്റിഫിക്കേഷന്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂലൈ 27ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2430074

English Summary: Today's Job Vacancies (25/07/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds