<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (25/08/2022)

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് (1) ന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗികൃത നഴ്‌സിംഗ് ബിരുദം/ ജി.എന്‍.എം. ബയോഡേറ്റ അയക്കേണ്ട വിലാസം: hr.kerala@hlfppt.org അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 2340585.

Meera Sandeep
Today's Job Vacancies (25/08/2022)
Today's Job Vacancies (25/08/2022)

സ്റ്റാഫ് നഴ്‌സ് ജോലി ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് (1) ന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:  അംഗികൃത നഴ്‌സിംഗ് ബിരുദം/ ജി.എന്‍.എം. ബയോഡേറ്റ അയക്കേണ്ട വിലാസം: hr.kerala@hlfppt.org അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക് ഫോണ്‍  0471 2340585.

ബന്ധപ്പെട്ട വാർത്തകൾ: നിഷിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒഴുവിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം

താത്ക്കാലിക നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു

എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ്  പ്രൊഫസര്‍ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഓഗസ്റ്റ് 31-ന്  രാവിലെ 10-ന്  യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mec.ac.in).

ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/08/2022)

എംബിഎ : അഭിമുഖം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എംബിഎ ബാച്ചിന്റെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതല്‍ 12 വരെ ആറന്മുള സഹകരണ പരിശീലന കോളജിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രി 50 ശതമാനം മാര്‍ക്കും, സി മാറ്റ് / കെമാറ്റ്/ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ആഗസ്റ്റിലെ രണ്ടാം ഘട്ട കെമാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

താത്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ - മെഷീനിസ്റ്റ്, ട്രേഡ് ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്‌സ്മാന്‍ - മെഷീനിസ്റ്റ് തസ്തികയിലേക്ക് എന്‍ സി വി റ്റി / റ്റി എച്ച് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ട്രേഡ് ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ തസ്തികയിലേക്ക് ഐ റ്റി ഐയും രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇരുതസ്തികകളിലും നിലവിലുള്ള ഓരോ ഒഴിവുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റായ www.cpt.ac.in ല്‍ ലഭ്യമാണ്. ഫോണ്‍ : 0471 2360391

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രൂപ്പ് സി & ഡി തസ്തികയിലെ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രാത്രികാല മൃഗചികിത്സാ സേവന പദ്ധതിയില്‍ താല്കാലാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത  :- വെറ്ററിനറി ബിരുദവും  കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും. 43155 രൂപ ഏകീകൃത വേതനം ലഭിക്കും. കൂടിക്കാഴ്ച്ച ആഗസ്റ്റ് 30 ന് രാവിലെ 11 ന് കല്‍പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ : 04936 202 292

വിവിധ തസ്തികകളിൽ ഒഴിവ്

ചേർപ്പ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2022-23 പദ്ധതി പ്രകാരം കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച്  തെറാപ്പിസ്റ്റ്, ചെണ്ട പരിശീലകൻ, പകൽ വീട്‌ ആയ എന്നീ തസ്തികകളിലേക്ക് കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സെപ്റ്റംബർ 15 വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക്‌ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487-2348388.

ഗസ്റ്റ് അധ്യാപക ഒഴിവ് 23

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2022-23 അധ്യയന വർഷത്തിൽ സംസ്കൃത (ജനറൽ) വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ സഹിതം ആഗസ്റ്റ് 29 രാവിലെ 10.30ന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇവരുടെ അഭാവത്തിൽ 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോൺ: 0466- 2212223

സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ് സി /എസ് ടി /ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന  വര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ട ലിങ്ക് : https://meet.google.com/ubm -gunu-feo. ഫോണ്‍ : 8547 618 290, 9446 335 303.

English Summary: Today's Job Vacancies (25/08/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds