<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (26/03/2023)

നവകേരളം കര്‍മപദ്ധതി സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റ് ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം സി എ. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്.

Meera Sandeep
Today's Job Vacancies (26/03/2023)
Today's Job Vacancies (26/03/2023)

ഡാറ്റാ അനലിസ്റ്റ് ഒഴിവ്

നവകേരളം കര്‍മപദ്ധതി സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റ് ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം സി എ. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 10 നകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി എസ് എന്‍ എല്‍ ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471 2449939.

ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവ്

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (OC) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. മെഷീന്‍ ടൂള്‍ മെയിന്റനന്‍സില്‍ NCVTസര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്‌ളോമ 3 വര്‍ഷം/ ഡിഗ്രി 2 വര്‍ഷവുംപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് എന്‍ജിനീയറിംഗില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28ന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 8089789828 ,0484-2557275.

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ (2), പ്രോജക്ട് അസിസ്റ്റന്റ് (2) ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് സാമ്പത്തിക ശാസ്ത്രം/ അപ്ലൈഡ് ഇക്കണോമിക്സ്/ അഗ്രികൾച്ചറൽ ഇക്കണോമിക്സ് ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം, സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുണ്ടായിരിക്കണം. സോഷ്യൽ സയൻസിൽ ഒന്നാംക്ലാസ്സ് ബിരുദം യോഗ്യതയുള്ളവർക്ക് പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം.

ഇരു തസ്തികകളിലും രണ്ട് വർഷമാണ് നിയമന കാലാവധി. 01.01.2023 ന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച് 31 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇൻർവ്യൂവിൽ പങ്കെടുക്കാം.

കരാര്‍ നിയമനം: അഭിമുഖം

മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തിര വെറ്ററിനറി സേവനത്തിനായും മൊബൈല്‍ യൂണിറ്റ് മുഖേന രാത്രികാല സേവനം പ്രവര്‍ത്തന സജ്ജമാക്കുന്നതിനായും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. തൈക്കാട്ടുശ്ശേരി, ആര്യാട്, ചമ്പക്കുളം, കിടങ്ങറ, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്മാരെയും കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകളില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെയുമാണ് നിയമിക്കുന്നത്. നിശ്ചിത യോഗ്യതയുള്ളവര്‍ രേഖകള്‍ സഹിതം മാര്‍ച്ച് 29ന് രാവിലെ 10ന് ജില്ല മൃഗസംരക്ഷണ ഓഫീസ്, ജില്ല കോടതി പാലത്തിന് സമീപം, മുല്ലയ്ക്കല്‍, ആലപ്പുഴ എന്ന വിലാസത്തില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2252431.

അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കഞ്ഞിക്കുഴി  ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകർക്കാണ് അവസരം. അപേക്ഷ ഫോമിന്റെ മാതൃക കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നിന്നും കഞ്ഞിക്കുഴി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം: 18നും 46 നും മധ്യേ.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും പഞ്ചായത്തിൽ സ്ഥിര താമസക്കാരിയാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എൻ.പുരം പി.ഒ, പിൻ- 688582, ആലപ്പുഴ എന്ന വിലാസത്തിൽ മാർച്ച് 31 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 9188959688.

English Summary: Today's Job Vacancies (26/03/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds