കശുമാവ് കൃഷി വികസന ഏജൻസിയിൽ കോ-ഓർഡിനേറ്റർ
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനു കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org.
സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു
2023-24 ശബരിമല മണ്ഡലകാല മകരവിളക്ക് കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിമുക്ത പോലീസ് ഉദ്യോഗസ്ഥർ, ആർമി ഉദ്യോഗസ്ഥർ, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ, എൻ.സി.സി, എസ്.പി.സി, മുൻ എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ 29 നകം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിക്കണം.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടികാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനു നടപടികൾ സ്വീകരിക്കും. താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഡിസംബർ അഞ്ചിനു പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
ഡ്രാഫ്റ്റ്സ്മാൻ സിവിൽ
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രകടർ ഒഴിവുകളിലേക്ക് ഓപ്പൺ കാറ്റഗറിയിൽ (PSC Rotation chart അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് നവംബർ 27ന് രാവിലെ 11 ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. യും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രിയാണ് യോഗ്യത.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബി എസ് സി എം എല്‍ ടി/ ഡി എം എല്‍ ടി. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം- 14700 രൂപ. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. http://nam.kerala.gov.in വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചും സമർപ്പിക്കണം. ആറിന് രാവിലെ 10ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 8113028721.
വീഡിയോ എഡിറ്റര്‍മാരെ ആവശ്യമുണ്ട്
വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഷോര്‍ട്ട് വീഡിയോ, റീല്‍സ് എന്നിവ തയ്യാറാക്കി പരിചയമുള്ളവര്‍ക്ക് നവംബര്‍ 30ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തുന്ന വാക്ക് - ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ നവകേരള സദസ് വേദിയിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ഡ്യൂട്ടി ചെയ്യേണ്ടതാണ്. എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. സര്‍ക്കാര്‍ നിരക്കിലുള്ള പ്രതിഫലം നല്‍കും. തയ്യാറാക്കുന്ന ക്രിയേറ്റീവ്‌സിന്റെ പൂര്‍ണ അവകാശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ അവ പ്രസിദ്ധീകരിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനുമതിയില്ലാതെ സ്രഷ്ടാവ് പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഫോണ്‍: 9447973128.
ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം
തിരുവനന്തപുരം ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെന്റിസ്‌റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്‌റ്റ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽതാത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും.അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും.
ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി/ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.
അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
പറക്കോട് ശിശുവികസനപദ്ധതി ഓഫീസ്പരിധിയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടിവര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഏനാദിമംഗലംപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന അപേക്ഷഫോം സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 20 ന് വൈകുന്നേരം അഞ്ചു വരെ.
അപേക്ഷകര്‍ 01/01/2023 തീയതിയില്‍ 18-46 നും ഇടയില്‍ പ്രായമുള്ളവരും സേവനതല്‍പരതയും മറ്റുമതിയായ ശാരീരികശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടിവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടിഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും,വായിക്കുവാനുംഅറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം. ഫോണ്‍ :04734-217010 .
ഫാര്‍മസിസ്റ്റ് നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 27 മുതല്‍ ഡിസംബര്‍ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി -40 വയസ് . ഫോണ്‍ : 0468 2382020.
Share your comments