ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമിങ് ഓഫീസർ, അസിസ്റ്റന്റ്, ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ടെക്നിക്കൽ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. നിയമനം പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും.
താത്പര്യമുള്ളവർ കെ.എസ്.ആർ. 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഒക്ടോബർ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ വിവിധ ഒഴിവുകൾ
ജൂനിയർ റിസർച്ച് ഫെല്ലോ
കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ നികത്തുന്നതിലേക്കായി സെപ്തംബർ 30 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് മുൻപായി കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തു റിപ്പോർട്ട് ചെയ്യണമെന്ന് കോളജ് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: www.cet.ac.in.
ഇന്റർവ്യൂ ഒക്ടോബർ അഞ്ചിന്
പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ഒക്ടോബർ അഞ്ചിലേക്കു മാറ്റിയതായി ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിലെ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനു കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, പിജിഡിസിഎയുമാണ് അടിസ്ഥാന യോഗ്യത.
വേർഡ്പ്രോസസിങ്, എം.എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ പരിജ്ഞാനമുള്ളവരും ഇവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓക്ടോബർ 11 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ -683 101 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഭിന്നശേഷി കമ്മിഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.
Share your comments