ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോൺട്രാക്ട് വ്യവസ്ഥയില്‍ ജനറല്‍ വര്‍ക്കര്‍ (കാന്‍റീന്‍) തസ്തികയില്‍ നിലവിലുള്ള 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11-ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2023 ജനുവരി 13 ന് 18-30. നിയമാനുസൃത വയസിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്. ഒരു ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.
കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇൻസ്റ്റിറ്റ്യൂട്ട്/രണ്ടു വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്, കാറ്ററിംഗ്, റസ്റ്റോറന്റ് മാനേജ്‌മെന്‍റ്. മലയാളത്തിൽ അറിവും അഭിലഷണീയം. ഫാക്ടറിയിൽ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. ഫാക്ടറി കാന്റീനിൽ/ലൈസൻസ്ഡ് ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസി/ഹോട്ടൽ അല്ലെങ്കിൽ /)ഓഫീസ് കാന്റീനോ ഗസ്റ്റ് ഹൗസോ പ്രവൃത്തി പരിചയം. ശമ്പളം 17300.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/12/2022)
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഭിമുഖം
ജില്ലയില്‍ വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മാത്രം) തസ്തികയുടെ അഭിമുഖം ഡിസംബര്‍ 28, 29 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസില്‍ വച്ച് നടത്തും ( കാറ്റഗറി നമ്പര്‍ 92/22, 93/22). ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മെമ്മോ പി എസ് സി പ്രൊഫൈലില്‍ ലഭ്യമാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
കൂടിക്കാഴ്ച ജനുവരി മൂന്നിന്
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഡിസ്ട്രിക്ട് അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 10 ന് നൂറണി എന്‍.എച്ച്.എം ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കുമെന്ന് എന്‍.എച്ച്.എം (ആരോഗ്യ കേരളം) പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695.
ബന്ധപ്പെട്ട വാർത്തകൾ: നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍
കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 കവിയരുത്. ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി.സി.എ/പി.ജി.ഡി.സി.എ തത്തുല്യം) ആണ് യോഗ്യത. പരിശീലന കാലാവധി ഒരു വര്‍ഷം. 9000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് ഫോട്ടോയുമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ജില്ലാ ഓഫീസില്‍ 2023 ജനുവരി നാലിന് രാവിലെ 11 നകം എത്തണം. ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542.
ഡാറ്റാ എന്‍ട്രി താല്‍ക്കാലിക ഒഴിവ്
എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
താല്‍ക്കാലിക നിയമനം
എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് സൈബര്‍ സ്‌റ്റേഷനിലേക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഫോട്ടോകോപ്പി എടുക്കാന്‍ അറിയുന്നതുമായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട് താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
Share your comments