ഇ.സി.ജി ടെക്‌നീഷ്യൻ
പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ നിയമനത്തിനായി നവംബർ 11 ന് രാവിലെ 11 മണിക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. ഇസിജി ടെക്‌നിഷ്യൻ കോഴ്‌സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
സ്‌പോട്ട് അഡ്മിഷൻ 30ന്
കോട്ടയം ആർ.ഐ.റ്റിയിൽ ബി.ടെക് (Regular and LET)/ ബി.ആർക്ക് കോഴ്‌സുകളിൽ എസ്.സി കാറ്റഗറി അടക്കമുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 30ന് നടത്തും. നിലവിലുള്ള ഒഴിവുകൾ കോളജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേൽ പറഞ്ഞതും ഒക്ടോബർ 30 രാവിലെ വരെ വരാവുന്നതുമായ ഒഴിവുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ സഹിതം 30ന് രാവിലെ 11 ന് മുൻപായി കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.rit.ac.in.
കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലാ ഓഫീസുകളിലേക്ക് സിവിൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് www.kirs.kerala.gov.in സന്ദർശിച്ച് നിർദ്ദിഷ്ട തസ്തികയിലേക്ക് നിശ്ചയിക്കപ്പെട്ട തിയതിയിൽ ബന്ധപ്പെട്ട ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾ നിശ്ചയിക്കപ്പെട്ട ഇന്റർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം
എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപകർ
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ഡി.സി.എഫ്.എ കോഴ്സിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്സും. പി.ജി.ഡി.സി.എ, അധ്യാപന പരിചയം അഭികാമ്യം.
അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ നവംബർ മൂന്നിനു മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കണം. ഇ-മെയിൽ: courses.lbs.@gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോൺ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.
നിഷ്-ൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, ഒക്കുപ്പേഷണൽ തെറാപ്പിയിൽ പ്രോജക്ട് സ്റ്റേറ്റ് ലെവൽ കോർഡിനേററർ, പ്രോഗ്രാം കോർഡിനേറ്റർ തസ്തികകളിലേക്കും അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് വിഭാഗങ്ങളിൽ കൺസൾട്ടന്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 3. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: http://nish.ac.in/others/career.
മെഡിക്കൽ കൗൺസിലിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ മാനേജർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എൽ.ഡി ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി ഓപ്പറേറ്റർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ് തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നവംബർ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
Share your comments