<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (29/11/2022)

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

Meera Sandeep
Today's Job Vacancies (29/11/2022)
Today's Job Vacancies (29/11/2022)

കീപ്പർ തസ്തിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2022ന് 18-41നും മദ്ധ്യേ. ശമ്പളം 24400-55200. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 19ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ബന്ധപ്പെട്ട വാർത്തകൾ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡൽഹിയിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

പ്രോജക്ട് അസോസിയേറ്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്‌പെഷ്യൽ ബാംബൂ വെയ്‌വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്‌റിഫിക്, ടെക്‌നിക്കൽ ആൻഡ് മാർക്കറ്റിംഗ് ഇന്റർവെൻഷൻ ഫോർ ട്രൈബൽ എംപവർമെന്റിൽ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്

സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/11/2022)

അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.

ഡാറ്റാ എന്‍ട്രി അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് നഗരസഭയില്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നതിന് മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ അറിയുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29ന് രാവിലെ 10ന് നഗരസഭാ ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2204530.

ബന്ധപ്പെട്ട വാർത്തകൾ: പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്‌തികകളിലായി 800 ഒഴിവുകൾ; ശമ്പളം 30,000 - 1,20,000 രൂപ

ഡ്രൈവർ ഒഴിവ്

തൃശൂർ മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥിക്ക് എൽഎംവി ലൈസൻസും അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മത്സ്യകർഷക വികസന ഏജൻസി, തൃശ്ശൂർ, പിൻകോഡ് 680 001 എന്ന മേൽ വിലാസത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ 2022 നവംബർ 30ന് 5 മണിക്കു മുൻപ് നേരിട്ട് സമർപ്പിക്കേണ്ടതാണ്.

മറൈൻ ഫിറ്റർ ആവാൻ അവസരം

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും കൊച്ചിൻ ഷിപ് യാ സംയുക്തമായി ഒരുക്കുന്ന സ്ട്രക്ടറൽ  മറൈൻ ഫിറ്റർ പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. കൊച്ചിൻ ഷിപ് യാർഡിലെ നാലുമാസ ഇന്റേൺഷിപ് അടക്കം ആറ് മാസം നീണ്ടുനിൽക്കുന്ന കോഴ്‌സ്  വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഷിപ് യാർഡിൽ തന്നെ ജോലി ലഭിക്കുന്നതാണ്. വിദേശത്തടക്കം നിരവധി തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളവും ലഭിക്കുന്ന മറൈൻ കൺസ്ട്രക്ഷൻ മേഖലയിലേക്ക് ജോലി തേടുന്ന ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ അനുബന്ധ ഐ.ടി.ഐ ട്രേഡുകൾ പഠിച്ചവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999727, 9495999651.

അക്കാദമിക് അസിസ്റ്റന്റ് നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താൽക്കാലികമായി നിയമിക്കുന്നു. 60 ശതമാനം മാർക്കോടെ എം കോം/എംബിഎ കോഴ്സ് പാസായിരിക്കണം. 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നെറ്റ് യോഗ്യതയുള്ളവർക്കും യു ജി/പി ജി ക്ലാസുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന. നവംബർ 30നകം അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2339178, 2329468.

English Summary: Today's Job Vacancies (29/11/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds