എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് 13.06.2022 മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസ്സലും, പകര്‍പ്പം) ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mec.ac.in).
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/06/2022)
ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്തികയിൽ രണ്ട് ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തും. താൽപര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എക്‌സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം 14ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിച്ചിരിക്കണം. രജിസ്‌ട്രേഷൻ രാവിലെ 10ന് ആരംഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ വിവിധ മേഖലകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ടമെന്റില്‍ ഇലക്ട്രിക് മെയിന്റനന്‍സ്, ഡൊമസ്റ്റിക് അപ്ലയന്‍സസ് മെയിന്റനന്‍സ് എന്നീ സെക്ഷനുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓരോ ഒഴിവുണ്ട്. എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും ഇലക്ട്രിക്കല്‍ മേഖലയില്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 ന് രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9497671569. എക്‌സിക്യൂട്ടീവ് അക്കൗണ്ട്‌സ് ഒഴിവ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റിൽ എക്‌സിക്യൂട്ടീവ് അക്കൗണ്ട്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: www.cmdkerala.net.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് സി സിവിലിയൻ തസ്തികളിലേയ്ക്ക് നിയമനം നടത്തുന്നു
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക www.keralapottery.org
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണിയിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.
അസി.പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജൂണ്‍ 16 ന് രാവിലെ 11 ന് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍ ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.
താല്‍ക്കാലിക നിയമനം
ഐ എച്ച് ആര്‍ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മാത്തമാറ്റിക്‌സില്‍ അസി.പ്രൊഫസര്‍ നിയമനം നടത്തുന്നു. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എംഎസ്‌സി). നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒമ്പതിന് രാവിലെ 10 ന് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
അധ്യാപക നിയമനം
പൂക്കോട്ടൂര്‍ ഗവ.എച്ച്.എസ്.എസില്‍ എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടര്‍ സയന്‍സ്, ജൂനിയര്‍ കൊമേഴ്‌സ്, എക്കണോമിക്‌സ്, ജൂനിയര്‍ ബോട്ടണി തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ തൃശൂര്‍ ജില്ലയില്‍ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് ബിരുദവും കപ്യൂട്ടര്‍ പരിജ്ഞാനവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്) യോഗ്യതയുള്ള കുടുംബശ്രീ കുടുംബാംഗങ്ങളില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പര്യമുള്ള, യോഗ്യതയും പരിചയസമ്പത്തുമുള്ള തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 35 വയസ്സ.് വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ അയയ്‌ക്കേണ്ട വിലാസം - ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, കളക്‌ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ 680003. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 15.
വനിത ഹോംഗാര്‍ഡ് നിയമനം
ജില്ലയില്‍ വനിത ഹോംഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്),സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന പോലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവര്‍ക്കോ 10 വര്‍ഷത്തില്‍ കുറയാതെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കോ ജൂലൈ മൂന്നിനകം അപേക്ഷിക്കാം. പ്രായം: 35നും 58നും മധ്യേ. എസ്.എസ്.എല്‍.സി ( ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും). കായികക്ഷമത പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളിലും മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനുട്ടിനുള്ളിലും പൂര്‍ത്തിയാക്കണം. പ്രതിദിനം 780 രൂപ പ്രതിഫലം ലഭിക്കും. അഗ്നിശമന സേനയുടെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കും. അപേക്ഷകള്‍ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0483 2734788,
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം
ജില്ലാ നീതിന്യായ വകുപ്പില്‍ പുതുതായി ആരംഭിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതിയില്‍ ഉണ്ടാകുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 എന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റുവകുപ്പുകളില്‍നിന്നും വിരമിച്ചവരെയും, മറ്റ് സമാന തസ്തികകളില്‍ പ്രവര്‍ത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പൂര്‍ണ്ണമായ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട്- 673122 എന്ന വിലാസത്തിലോ dtcourtkpt@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂണ്‍ 13ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ കോടതി ഓഫീസുമായി ബന്ധപ്പെടുക.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം
ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കളിമണ്‍ ഉത്പ്പന്ന വിപണന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ www.keralapottery.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
Share your comments