ആയൂർവേദ കോളേജിൽ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് കോളേജ് പ്രൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് കോളേജിലെത്തണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/05/2022)
അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ/പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26.
ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ്മാരുടെ ഒഴിവുകൾ; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം
പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ തസ്തിക ഒഴിവുണ്ട്. പരമാവധി 3 വർഷം വരെ നീട്ടാവുന്നതാണ്. ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും. അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്‌സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/05/2022)
അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. നിയമനത്തിനായി മേയ് 23ന് രാവിലെ 10.30ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ കോളേജിൽ നേരിട്ടു ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
200 വനിതകള്‍ക്ക് തൊഴിലവസരം
പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച 18 നും 50 നും മധ്യേ പ്രായമുള്ള 200 കുടുംബശ്രീ വനിതകള്‍ക്ക് തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷൂറന്‍സ് ഏജന്റായി പ്രവര്‍ത്തിക്കാന്‍ അവസരം. കുടുംബശ്രീയിലൂടെ സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ പദ്ധതികള്‍ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തിരൂര്‍, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ മുഖേന പരിശീലനം നല്‍കും. ഇതു സംബന്ധിച്ച യോഗം മെയ് 13ന് രാവിലെ 10 മുതല്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ചേരും. പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് ഏജന്റാകുന്നതിന് സി.ഡി.എസ് മുഖേന അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ആധാര്‍ കാര്‍ഡ് ,രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ് (മാര്‍ക്ക് ലിസ്റ്റ് അടക്കം), പാന്‍ കാര്‍ഡ് (ഉണ്ടെങ്കില്‍) എന്നിവ സഹിതം രാവിലെ 10ന് എത്തണം. പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരെ ഈ ദിവസം തെരഞ്ഞെടുക്കും.
Share your comments