വാക്-ഇന്‍-ഇന്‍റർവ്യൂ
എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ മെയിന്‍റനന്‍സ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഇ/ബിടെക് ഡിഗ്രി, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി ജൂൺ 21-ന് രാവിലെ 10.30ന് സൂപ്രണ്ടിന്‍റെ ഓഫീസില്‍ വാക്-ഇന്‍-ഇന്‍റർവ്യൂവിന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പങ്കെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഐബിപിഎസ് 4016 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അതിഥി അധ്യാപക നിയമനം
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജില്‍ ജ്യോതിഷ വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുളള എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജൂൺ 29-ന് രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം പ്രിന്‍സിപ്പൾ മുമ്പാകെ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ഇൻഡ്യൻ നേവിയിൽ 338 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ അശുപത്രിയിലേക്ക് എച്ച്എംസി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 01.06.2022ല്‍ 35 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9497 713 258
വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ കോട്ടയം ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിൽ (6 മാസത്തേക്ക് താല്ക്കാലികമായി) സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 24നു രാവിലെ 11നു കോട്ടയം വിമൻ പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇമെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/06/2022)
അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിലേക്ക് ഹിന്ദി, പ്രീസർവീസ് ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ വകുപ്പു മേധാവികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ള തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in.
അധ്യാപക നിയമനം
വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്കുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 9.30 മുതല്‍ 10.30 വരെ,നാച്ചുറല്‍ സയന്‍സ് 10.30 മുതല്‍ 11.30 വരെയും, ഇംഗ്ലീഷ് അധ്യാപകര്‍ക്ക് 11 മുതല്‍ 12.30 വരെയും, അറബിക് അധ്യാപകര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 3 വരെയും, ഹിന്ദി അധ്യാപകര്‍ക്ക് 3 മുതല്‍ 4 വരെയും അഭിമുഖം നടക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ ഓരോ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍:9946139564,6282465417.
താൽക്കാലിക നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 16 ന് രാവിലെ 10 നകം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.
അധ്യാപക നിയമനം
ചേനാട് ഗവ ഹൈസ്‌കൂളില്‍ എല്‍.പി.എസ്.ടി, എച്ച്.എസ്.ടി (ഗണിതശാസ്ത്രം) താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17ന് രാവിലെ 9.30ന് സ്‌കൂളില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 238333.
Share your comments