രാജ്യത്ത് തക്കാളി വില കുത്തനെ ഉയരുകയാണ്, ഒരു ഭാഗത്ത് ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ മറ്റൊരു ഭാഗത്ത് തക്കാളി മോഷണം പോവാതെ ഇരിക്കാൻ പതിനെട്ടടവും പയറ്റുകയാണ് പച്ചക്കറി കച്ചവടക്കാർ. വാരണാസിയിൽ പച്ചക്കറി കടയിൽ തക്കാളിയ്ക്ക് കാവലിരിക്കാൻ ബൗൺസർമാരെ നിയമിച്ച് സമാജ്‌വാദി പാർട്ടി പ്രവർത്തകൻ.
ഒരു പച്ചക്കറി കച്ചവടക്കാരൻ കൂടിയായ ഒരു എസ്പി പ്രവർത്തകൻ, രാജ്യത്തുടനീളമുള്ള തക്കാളിയുടെ ഉയർന്ന വിലയിൽ തന്റെ സ്റ്റോറിലെ ഉൽപ്പന്നങ്ങൾ 'സംരക്ഷിക്കാൻ' വേണ്ടിയാണ് ബൗൺസർമാരെ നിയമിച്ചത്. തക്കാളിയുടെ വില കേൾക്കുമ്പോൾ, വാങ്ങുന്നവർ അക്രമാസക്തരാകുന്നത് തടയാൻ വേണ്ടിയാണ് രണ്ട് ബൗൺസർമാരെ ഈ ജോലിയ്ക്കായി നിയമിച്ചത്, എന്ന്
അദ്ദേഹം പറഞ്ഞു.
' തക്കാളി വിലയെച്ചൊല്ലി ആളുകൾക്കിടയിലുള്ള തർക്കങ്ങൾ ഞാൻ കേട്ടുകൊണ്ടിരുന്നു. എന്റെ കടയിലും ആളുകളും വിലപേശാൻ ശ്രമിച്ചു. അതിനാൽ നിരന്തരമായ തർക്കങ്ങൾ അവസാനിപ്പിക്കാൻ, യൂണിഫോമിൽ ബൗൺസർമാരെ വിന്യസിക്കാൻ ഞാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് തക്കാളി കിലോയ്ക്ക് 140 മുതൽ 160 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തെലങ്കാനയിൽ 6,100 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി നാളെ തുടക്കം കുറിക്കും
Share your comments