വിദേശത്ത് സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കാത്തവർ തീർച്ചയായും ഒരിക്കൽ നാട്ടിലേക്ക് മടങ്ങും. അങ്ങനെയാകുമ്പോൾ വിദേശത്ത് നിക്ഷേപം നടത്തുന്നതിനേക്കാൾ നല്ലത് നാട്ടിൽ മികച്ച ലാഭം തരുന്ന നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതായിരിക്കും. ഇനി പ്രവാസികൾക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ അഞ്ച് നിക്ഷേപ ഓപ്ഷനുകൾ ഏതൊക്കെയെന്ന് നോക്കാം.
രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. അതുകൊണ്ട് തന്നെ ആദായനികുതി അടക്കം നിരവധി ഇളവുകളും ആനുകൂല്യങ്ങളും സർക്കാർ പ്രവാസികൾക്ക് അഥവാ NRI കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലി, ശമ്പളം, ചെലവ് എന്നിവ അനുസരിച്ചാണ് ആളുകൾ നിക്ഷേപം നടത്താറുള്ളത്. പ്രാവസികൾക്ക് വിദേശത്തും അതുപോലെ നാട്ടിലും ഒരുപോലെ നിക്ഷേപം നടത്താനുള്ള ഓപ്ഷനുകളുണ്ട്. പ്രവാസികൾക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ അഞ്ച് നിക്ഷേപ ഓപ്ഷനുകൾ ഏതൊക്കെയെന്ന് നോക്കാം.
1. സ്ഥിര നിക്ഷേപങ്ങൾ (Fixed Deposits)
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. പ്രവാസികൾക്ക് അവരുടെ NRE, NRO, അല്ലെങ്കിൽ FCNR അക്കൗണ്ടുകളിൽ സ്ഥിര നിക്ഷേപം നടത്താനാകും. FD കൾക്ക് നിലവിൽ 5 മുതൽ 7 ശതമാനം വരെയാണ് പലിശ.
2. ഇക്വിറ്റി നിക്ഷേപങ്ങൾ (Equity Deposit)
NRI കൾക്കുള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപങ്ങൾ. ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഇക്വിറ്റികളിലും ഡിബഞ്ചറുകളിലും നിക്ഷേപം നടത്താൻ, NRI കൾക്ക് Portfolio Investment Scheme ന് (PIS) കീഴിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം.
ദീർഘകാല ഇക്വിറ്റി നിക്ഷേപങ്ങളിൽ മികച്ച വരുമാനം നേടാനാകും. അതേസമയം, ഇക്വിറ്റികളിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നത് അത്ര മികച്ച ഓപ്ഷനല്ല. ഹ്രസ്വകാലത്തേക്കുള്ള ഇക്വിറ്റികൾ വളരെ അസ്ഥിരമായിരിക്കും. കുറഞ്ഞത് അഞ്ച് വർഷമാണ് നിക്ഷേപ കാലാവധി.
3. മ്യൂച്വൽ ഫണ്ടുകൾ (Mutual Funds)
ഇക്വിറ്റിയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് അധികം അറിവോ സമയമോ ഇല്ലാത്ത നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് ഓപ്ഷൻ പരിഗണിക്കാവുന്നതാണ്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ഫണ്ട് മാനേജർമാർ എന്നറിയപ്പെടുന്ന ഫിനാൻസ് പ്രൊഫഷണലുകൾ പ്രൊഫഷണലായി കൈകാര്യം ചെയ്യും. അതുകൊണ്ട് തന്നെ റിസ്കോ അതിനായി അധികം സമയം ചെലവഴിക്കുകയോ വേണ്ട. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്ക് ചില മ്യൂച്വൽ ഫണ്ട് ഹൗസുകളിൽ നിക്ഷേപം മാത്രമേ നടത്താൻ അനുമതിയുള്ളൂ.
ദീർഘകാലടിസ്ഥാനത്തിൽ വരുമാനം നേടാനാകുന്ന മികച്ച ഓപ്ഷനാണ് മ്യൂച്വൽ ഫണ്ടുകൾ.എൻആർഐകൾക്ക് അവരുടെ എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയും. ഇന്ത്യൻ രൂപയിൽ മാത്രമേ നിക്ഷേപം നടത്താൻ സാധിക്കുകയുള്ളൂ. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകളിൽ വിദേശ കറൻസി നിക്ഷേപം അനുവദനീയമല്ല. നികുതി ലാഭിക്കൽ നിക്ഷേപങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന എൻആർഐകൾക്ക് നികുതി ലാഭിക്കൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താം.
ELSS എന്നാണ് ഈ മ്യൂച്വൽ ഫണ്ട് അറിയപ്പെടുന്നത്. മൂന്ന് വർഷമാണ് ഫണ്ടിന്റെ ലോക്ക്-ഇൻ കാലയളവ്. മൂന്ന് വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാം. 7 വർഷമാണ് ഏറ്റഴും കുറഞ്ഞ നിക്ഷേപ കാലാവധി. മറ്റ് നികുതി ലാഭിക്കുന്ന നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതൽ വരുമാനം നേടുന്നതിന് പ്രവാസികൾക്ക് ELSS ഫണ്ട് തിരഞ്ഞെടുക്കാം.
4. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ (Real Estate Deposits)
ഇന്ത്യയുടെ കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് വിപണിയിൽ NRI കൾക്ക് നിക്ഷേപം നടത്താം. മൂലധന വിലമതിപ്പിന് പുറമേ സ്ഥിര വാടക വരുമാനവും റിയൽ എസ്റ്റേറ്റിലൂടെ നേടാനാകും. കെട്ടിടങ്ങൾ, വീട്, ഫ്ലാറ്റ്, സ്ഥലം എന്നിവ എക്കാലത്തേയും സമ്പാദ്യമായും ആസ്തിയായും നിലകൊള്ളും.
5. പിപിഎഫ്, എൻപിഎസ് (PPF, NPS)
കേന്ദ്ര സർക്കാരിന്റെ രണ്ട് പെൻഷൻ പദ്ധതികളാണ് Public Provident Fund (PPF), National Pension Scheme (NPS). ഇന്ത്യയിൽ PPF അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ NRI കൾക്ക് അനുമതിയുണ്ട്. ഈ നിക്ഷേപങ്ങൾക്ക് 15 വർഷത്തെ ലോക്ക്-ഇൻ കാലയളവുണ്ട്. PPF നെപ്പോലെ NRI കൾക്കും NPS ലും പ്രവാസികൾക്ക് നിക്ഷേപം നടത്താം.
Share your comments