<
  1. News

Tourism Clubs: കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ, വിദ്യാർഥികൾക്കും ഗൈഡുകളാകാൻ അവസരം

ടൂറിസം വികസനത്തിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗൈഡുകൾ ആകാനുള്ള അവസരം കൂടി പദ്ധതി നൽകുന്നു. ആദ്യഘട്ടത്തിൽ 25 കലാലയങ്ങളിലാണ് ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുക.

Darsana J
കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ, വിദ്യാർഥികൾക്കും ഗൈഡുകളാകാൻ അവസരം
കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ, വിദ്യാർഥികൾക്കും ഗൈഡുകളാകാൻ അവസരം

കേരളത്തിലെ കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ (Tourism Clubs) രൂപീകരിക്കാനൊരുങ്ങി വിനോദസഞ്ചാര വകുപ്പ് (Department of Tourism). ടൂറിസം വികസനത്തിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗൈഡുകൾ (Tour Guide) ആകാനുള്ള അവസരം കൂടി ഈ നൂതന പദ്ധതിയിലൂടെ നൽകുകയാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 

ആദ്യഘട്ടത്തിൽ 25 കലാലയങ്ങളിലാണ് ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഇരുവരും ചേർന്നാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശുചീകരണവും മറ്റ് കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഓരോ ക്യാമ്പസ് ക്ലബ്ബുകൾ ആയിരിക്കും. ഓരോ ക്ലബ്ബുകളിലും പരമാവധി 50 ആംഗങ്ങൾ ഉണ്ടായിരിക്കും. ഇത്തരം പ്രവർത്തനങ്ങൾ കാമ്പസ് ക്ലബ്ബുകൾക്ക് പുതുജീവൻ നഷകുമെന്നും വിദ്യാർഥികളിൽ യാത്ര ചെയ്യാനുള്ള താൽപര്യം കൂട്ടുമെന്നും മന്ത്രി പറഞ്ഞു. ക്ലബുകളുടെ പ്രവർത്തന ഫണ്ട് ടൂറിസം വകുപ്പ് നൽകും.

ബന്ധപ്പെട്ട വാർത്തകൾ:  അടുത്ത 5 വർഷത്തിനുള്ളിൽ പുത്തൻ മാറ്റങ്ങൾ, സാങ്കേതികവിദ്യ നിർണായകമാകും: ടെഫ്ല തുടങ്ങിയിടത്ത് നിന്നും ഇനിയും വളരുമ്പോൾ...

മികച്ച രീതിയിൽ ആശയ വിനിമയം നടത്തുന്ന വിദ്യാർഥികളെ തെരഞ്ഞെടുത്ത് ടൂറിസം കേന്ദ്രങ്ങളിൽ ഗൈഡ് ആയി നിയമിക്കാനും അവരുടെ കഴിവുകൾ വിനോദ സഞ്ചാരികൾക്ക് മുന്നിൽ പ്രകടിപ്പിക്കാനും ഈ പദ്ധതി സഹായിക്കുന്നു. മാത്രമല്ല, സമൂഹ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാര മേഖലകളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, വിദ്യാർഥി ബ്ലോഗർമാരെ പ്രോത്സാഹിപ്പിക്കുക, ടൂറിസം കേന്ദ്രങ്ങളെ പരിപാലിക്കുക, വിദ്യാർഥികളുടെ പുതിയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാര മേഖലകളിലേക്കുള്ള പഠന യാത്ര, ബോധവൽക്കരണം എന്നീ കാര്യങ്ങൾ ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പാർട്ട്ടൈം ആയും ടൂറിസം വകുപ്പിന്റെ വിവിധ പരിപാടികളിൽ വോളന്റിയർമാരായി പ്രവർത്തിക്കാനും അവസരം ലഭിക്കും. വിദേശ സർവകലാശാലകളോടൊപ്പം ചേർന്ന് ശിൽപശാലകൾ പോലുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

“വിനോദസഞ്ചാര മേഖല കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് എന്ന അവബോധം യുവതലമുറയെ ബോധ്യപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. ടൂറിസം പ്രൊഫഷണലുകളെ കണ്ടെത്തുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, പുതിയ വിനോദസഞ്ചാര മേഖലകൾ കണ്ടെത്തുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്”, മന്ത്രി പറഞ്ഞു. ക്ലബ്ബ് അംഗങ്ങൾക്ക് ഒരുപോലെയുള്ള യൂണിഫോമും തിരിച്ചറിയൽ കാർഡുകളും വിനോദ സഞ്ചാര വകുപ്പ് തന്നെ നൽകും. ടൂറിസം വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്നായിരിക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ക്ലബുകൾക്ക് അവാർഡ് ലഭിക്കാനും സാധ്യതയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ക്ലബ്ബുകൾ ഒരു വർഷത്തെ പ്രവർത്തന കലണ്ടർ തയ്യാറാക്കേണ്ടി വരും. കൊവിഡ് തരംഗത്തിൽ തളർന്നുപോയ ക്ലബ്ബുകളുടെ ഊർജം വീണ്ടെടുക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

English Summary: Tourism clubs in colleges and opportunities for students to become guides

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds