കേരളത്തിന്റെ പ്രകൃതി ഭംഗി സഞ്ചാരികള്‍ക്ക് കാഴ്ച്ച വയ്ക്കുന്ന ഉള്‍നാടന്‍ ടൂറിസം പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ടൂറിസം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിരമ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ഡിസ്‌കവര്‍ കോട്ടയം പ്രോജക്ടിന്റെ ഭാഗമായ 'ടെയ്ക്ക് എ ബ്രേക്ക് ' ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് വാണിജ്യ പ്രാധാന്യം ഏറെ ഉണ്ടായിരുന്ന അതിരമ്പുഴ പോലുളള ബോട്ട് ജെട്ടികളും കനാലുകളും സഞ്ചാര യോഗ്യമാക്കി ഉള്‍നാടന്‍ ടൂറിസത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കും.
 ദേശീയ ജലപാത സാക്ഷാത്കരിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണ്. റോഡ് സാന്ദ്രത വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് കേരളത്തില്‍ യാത്രകള്‍ സുഗമമാക്കുന്നതിന് ജലപാതയെ ആശ്രയിച്ചേ മതിയാകൂ. ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന അരുവിക്കുഴി ടൂറിസം പദ്ധതിയിലെ നിര്‍മ്മാണ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 
സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ഇലഞ്ഞി, ബ്ലോക്ക് പഞ്ചായത്തംഗം മോളി ലൂയിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗ്ഗീസ്, ഡിറ്റിപിസി സെക്രട്ടറി ഡോ. ബിന്ദു നായര്‍, സാംസ്‌ക്കാരിക-രാഷ്ട്രീയ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
CN Remya Chittettu Kottayam, #KrishiJagran
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments