News

ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ പാക്കേജുകൾ

അവധിക്കാല പാക്കേജുകൾ

കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച ആനുകൂല്യങ്ങൾ നൽകി അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു.

കോവളത്തെ സമുദ്രാ ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്‌, മൂന്നാറിലെ ടീകൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ്‌ എന്നീ കെ.ടി.ഡി.സി റിസോർട്ടുകളിൽ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, നികുതികൾ എന്നിവ മാതാപിതാക്കൾ ഉൾപ്പെടെ 12 വയസ്സിൽ താഴെയുള്ള രണ്ട്‌ കുട്ടികൾക്ക്‌ 5,999 രൂപയാണ്‌ നൽകേണ്ടത്‌.

തേക്കടി പെരിയാർ ഹൗസ്‌, തണ്ണീർമുക്കത്തെ സുവാസം കുമരകം ഗേറ്റ്‌വേ റിസോർട്ട്‌, സുൽത്താൻ ബത്തേരിയിലെ പെപ്പർ ഗ്രോവ്‌, പൊൻമുടിയിലെ ഗോൾഡൻപീക്ക്‌, മലമ്പുഴയിലെ ഗാർഡൻഹൗസ്‌, തിരുവനന്തപുരത്തെ ഗ്രാന്റ്‌ ചൈത്രം എന്നീ റിസോർട്ടുകളിലും ഈ പാക്കേജ്‌ ലഭ്യമാണ്‌. 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെ 3,999 രൂപയാണ്‌ ഈ പാക്കേജുകൾക്ക്‌ ഈടാക്കുന്നത്‌. വെള്ളി, ശനി, മറ്റ്‌ അവധി ദിവസങ്ങളിൽ ഗോൾഡൻപീക്കിലും, ഗാർഡൻഹൗസിലും പാക്കേജുകൾ ലഭ്യമായിരിക്കല്ല.

പാക്കേജുകൾ ഏപ്രിൽ, മേയ്‌ മാസങ്ങളിൽ പ്രാബല്യത്തിൽ ഉണ്ടാകും. വിവരങ്ങൾക്ക്‌ കെ.ടി.ഡി.സി. വെബ്‌സൈറ്റ്‌ www.ktdc.com/package ലോ 0471-2316736, 2725213 എന്ന നമ്പറിലോ ബന്ധപ്പെടാം.


English Summary: Tourism packages for families to travel and enjoy vaccation

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine