<
  1. News

കൃഷി ജാഗരൺ സന്ദർശിച്ച് കേരളത്തിലെ പാരമ്പര്യ കൃഷിക്കാരും, വിത്ത് സംരക്ഷകരും

കൃഷി ജാഗരൺ സന്ദർശിച്ച് കേരളത്തിലെ പാരമ്പര്യ കൃഷിക്കാർ. പാലക്കാട് റെജി ജോസഫ്, വയനാട് മാനന്തവാടി ഉള്ള ഷാജി കേദാരം, കണ്ണൂർ പയ്യന്നൂരുള്ള കെ.ബി.ആർ കണ്ണൻ, കാസർഗോഡുള്ള സത്യനാരായണൻ ബെലേരി, സൂര്യപ്രകാശ്, ദേവകി എന്നിവരാണ് ഇന്ന് കൃഷി ജാഗരണിൽ അതിഥികളായി എത്തിയത്.

Saranya Sasidharan
Traditional farmers and seed savers of Kerala visit Krishi Jagaran
Traditional farmers and seed savers of Kerala visit Krishi Jagaran

കൃഷി ജാഗരൺ സന്ദർശിച്ച് കേരളത്തിലെ പാരമ്പര്യ കൃഷിക്കാരും വിത്ത് സംരക്ഷകരും. പാലക്കാട് നിന്നുള്ള റെജി ജോസഫ്, വയനാട് മാനന്തവാടി ഉള്ള ഷാജി കേദാരം, കണ്ണൂർ പയ്യന്നൂരുള്ള കെ.ബി.ആർ കണ്ണൻ, കാസർഗോഡുള്ള സത്യനാരായണൻ ബെലേരി, സൂര്യപ്രകാശ്, ദേവകി എന്നിവരാണ് ഇന്ന് കൃഷി ജാഗരണിൽ അതിഥികളായി എത്തിയത്.

കെജെ ചൗപലിൽ വൈകുന്നേരം കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കൃഷി ജാഗരൻ്റെ 26 വർഷത്തെ നാൾ വഴികൾ വീഡിയിലൂടെ പ്രദർശിപ്പിച്ചു.

പിന്നീട് അതിഥികളോരുത്തരും അവരുടെ ജീവിതത്തെക്കുറിച്ചും, കൃഷി രീതികളെക്കുറിച്ചും സംസാരിച്ചു.

ആദ്യം സംസാരിച്ച റെജി ജോസഫ് ഒരു കർഷക കുടുംബത്തിൽ നിന്ന് തന്നെയാണ്. ഒരു പ്രത്യേക ഇനം നെല്ലിക്ക ഉത്പാദിപ്പിച്ച അദ്ദേഹത്തിന്റെ ഫാമിന് ഗൂസ്ബെറി ലാൻ്റ് അഥവാ നെല്ലിക്കാ തോട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ കയ്യിൽ 28 വ്യത്യസ്ത നെല്ലികൾ കൃഷി ചെയ്യുന്നുണ്ട്, കൂടാതെ പാരമ്പര്യ വിത്തുകളുടെ ശേഖരണങ്ങളുമുണ്ട്. കൂടാതെ അദ്ദേഹത്തിന് ‘Plant Genome Savior Award’ ലഭിച്ചിട്ടുണ്ട്. കൂടാതെ 2016 ൽ ‘ National Medical Plant Board Award' ഉം, 2010 ൽ ‘State amla Award', 2013 ൽ 'State Medicinal plant Award' ഉം ലഭിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഭക്ഷണങ്ങളാണ് പുതിയ തലമുറയിലെ കുട്ടികൾക്ക് ക്യാൻസറിന് കാരണമെന്ന് വയനാട് ജില്ലയിലെ മാനന്തവാടിയിൽ താമസിക്കുന്ന കർഷകനായ ഷാജി കേദാരം പറയുന്നു. പഴയ തലമുറയിൽ പെട്ട ആളുകൾക്ക് ഇത്രയും അസുഖങ്ങൾ ഇല്ലെന്നും അതിന് കാരണം കിഴങ്ങ് വർഗങ്ങൾ കഴിക്കാത്തതുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നിരവധി വ്യത്യസ്തമാർന്ന കൃഷികൾ ചെയ്യുന്ന പാരമ്പര്യ കൃഷിക്കാരനാണ് ഷാജി. വിവിധ ഇനം നാടൻ നെല്ലിനങ്ങൾ 200 ൽ പരം വ്യത്യസ്തമാർന്ന കിഴങ്ങുവർഗങ്ങൾ, നാടൻ പച്ചക്കറികൾ , ഔഷധച്ചെടികൾ,പഴവർഗങ്ങൾ,മത്സ്യ കൃഷി , തേനീച്ച കൃഷി ,പശു , ആട് കോഴി , പക്ഷി കൾ തുടങ്ങി ജൈവ വൈവിദ്ധ്യങ്ങളുടെ വലിയൊരു ശേഖരം ഷാജിയുടെ കൃഷി ഇടത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിരവധി ഫാം സ്കൂളുകളും ഷാജിയുടെ കൃഷിയിടത്തിൽ ഉണ്ട്.

കണ്ണൂർ പയ്യന്നൂരിൽ താമസിക്കുന്ന കണ്ണൻ ഏറ്റവും നല്ല ജൈവ കർഷകനുള്ള അവാർഡ് ലഭിച്ച കർഷകനാണ്. കൂടാതെ 2016 ൽ കേന്ദ്ര കൃഷി ആവാർഡായ പ്ലാൻ്റ് ജിനോം സേവ്യർ അവാർഡ് ഡെൽഹിയിൽ നിന്നും കേന്ദ്ര കൃഷി മന്ത്രിയിൽ നിന്നും ഏറ്റ് വാങ്ങിയിട്ടുണ്ട്. വിവിധ തരത്തിലുള്ള പഴവർഗങ്ങൾ, ജൈവ കൃഷി, പ്രകൃതി കൃഷി എന്നിവയും ഇദ്ദേഹത്തിനുണ്ട്.

സൂര്യപ്രകാശ്, സിവോർഗ് സുസ്ഥിര ഫുഡ് ഫോറസ്റ്റ് ഫാമിംഗിൻ്റെ സെക്രട്ടറിയായും, സജീവ പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ആളാണ്.

കാസർകോട്-കർണാടക അതിർത്തിയിലെ നെട്ടേനിഗെ ഗ്രാമത്തിൽ താമസിക്കുന്ന സത്യനാരായണ ബേളേരി സ്വന്തമായി നെൽവയലില്ലാതെ 650 ഇനം നെല്ലുകൾ വളർത്തുന്ന ഏക വ്യക്തിയാണ്. കഴിഞ്ഞ 12 വർഷമായി, എല്ലാ സീസണിലും പേപ്പർ കപ്പുകളിലും ഗ്രോ ബാഗുകളിലും ഇവ വളർത്തുന്നു. ഇന്ന്, കാർഷിക സർവ്വകലാശാലകളിലെ ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്നും വിത്തുകൾ ശേഖരിക്കാറുണ്ട്.

വയനാട്ടിൽ നിന്നും വന്ന ദേവകി ട്രബൽ ആക്ഷൻ കൗൺസിലറിന്റെ പ്രസിഡൻ്റാണ്. കൂടാതെ വിവിധ പഞ്ചായത്ത് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ട്രബൽ തലത്തിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി ചെയ്യുന്നത് വയനാടാണെന്ന് ദേവകി പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കുരുവമ്പലം പാടത്ത് ഞാറ് നട്ട് കുരുന്നുകൾ...കൂടുതൽ കാർഷിക വാർത്തകൾ

English Summary: Traditional farmers and seed savers of Kerala visit Krishi Jagaran

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds