
ലോക്ക് ഡൗണിൽ ഉത്തരേന്ത്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഡൽഹിയിൽ നിന്നുമുള്ള പ്രത്യേക ട്രെയിൻ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും. യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. 700 ഓളം പേരാകും നാളെ എത്തുന്ന ട്രെയിനിൽ ഉണ്ടാകുക. എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുടെ കൈവശം ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസുണ്ടാകണം. പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
Share your comments