നാളികേര മൂല്യവർധനവിൽ പരിശീലനം
നാളികേര വികസന ബോർഡ് കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായസംഘങ്ങൾ, എഫ്പിഒകൾ, വ്യക്തിഗത കർഷകർ എന്നിവർക്ക് നാളികേര മുല്യവർധിത ഉത്പന്ന നിർമാണത്തിൽ പരിശീലനം നൽകുന്നു. ബോർഡിന്റെ എറണാകുളം, ആലുവ വാഴക്കുളത്തെ സിഐടി എന്നിവിടങ്ങളിലാണ് പരിശീലനം. ഒരു ബാച്ചിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും പങ്കെടുക്കണം.
ഉത്പന്ന നിർമാണ രീതികൾ പഠിപ്പിക്കും. മൂല്യവർധനവ് പാക്കേജ്, ഹൈജീൻ നിയമങ്ങളെക്കുറിച്ച് ഒരു ദിവസത്തെ പരിശീലനവും നൽകും. ഒരാൾക്ക് 500 രൂപയാണ് പരിശീലന ഫീസ്.
നാളികേര ചിപ്സ്, ചോക്ലേറ്റ്, കുക്കീസ് ലെമണേഡ്, പിക്കിൾ, ചട്നിപ്പൊടി, നാളികേര ലഡു, ഇളനീർ പഡ്, നാളികേര കാൻഡി, ജെല്ലി, ഉരുക്കുവെളിച്ചെണ്ണ എന്നിവയുടെ നിർമാണത്തിലും നിർമാണ പാക്കേജിംഗ്, ഹൈജിൻ എന്നിവയിലും നാലു ദിവസത്തെ പരിശീലനവും നൽകുന്നുണ്ട്.
ഒരാൾക്ക് 2000 രൂപയാണ് പരിശീലനഫീസ്. നാളികേര വിന്നാഗിരി നിർമാണത്തിൽ ഒരു ദിവസത്തെ പരിശീലനത്തിന് 1000
രൂപ സഹായവുമുണ്ട്. ഫോൺ: 0484 2679680.
Share your comments