
റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷിരീതികളില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഒക്‌ടോബര്‍ 28-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. ജി.എസ്.റ്റി.
രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്.
ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 118 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ്-CBIN0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം.
Share your comments