റബ്ബറുൽപ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍ പാലില്‍നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു.
റബ്ബര്‍പാല്‍ സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, റബ്ബര്‍ ബാന്‍ഡ്, കൈയുറ, ഫോം റബ്ബര്‍, പശ, ബലൂണ്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പരിശീലനം നവംബര്‍ 08 മുതല്‍ 12 വരെ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
തേനീച്ച വളര്‍ത്തല്‍ പരിശീലനം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആദ്യവാരത്തില്‍ തേനിച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കാസര്‍കോട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും. ഗുണഭോക്തൃ വിഹിതം മുന്‍കൂറായി അടയ്ക്കണം. താത്പര്യമുള്ളവര്‍ ഫോട്ടോ, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, രാംനഗര്‍, ആനന്ദാശ്രമം (പി.ഒ), കാസര്‍കോട് എന്നവിലാസത്തിലോ നേരിട്ടോ അപേക്ഷിക്കണം.
അവസാന തീയതി ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04672200585.
Share your comments