എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വളം ,കീടനാശിനി ഡീലർമാർക്കായി സംഘടിപ്പിച്ച സംസ്ഥാനത്തെ മൂന്നാമത് പരിശീലന ക്ലാസ്സായ ദേശി 2017 .18 (ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ്) ൻ്റെ ജില്ലാതല ഉദ് ഘാടനവും ,ആത്മഗ്രൂപ്പ്അവാർഡ് വിതരണവും മരട് മുൻസിപ്പൽ ചെയർപേഴ്സൺ സുനില സിബി ഉദ്ഘാടനം ചെയ്തു .
40 തെരഞ്ഞെടുക്കപ്പെട്ട ഡീലർമാർക്ക് ഒരു ഡിപ്ലോമ പ്രോഗ്രാമിലൂടെ 40 ക്‌ളാസ്സുകളും 8 ഫീൽഡ് ട്രിപ്പുകളും നടപ്പിലാക്കുന്ന രീതിയിലാണ് പരിശീലനം തയ്യാറാക്കിയിരിക്കുന്നത്.
വാളാംകീട നാശിനി പ്രയോഗം മണ്ണിനും ,മനുഷ്യനും ഹാനികരമായതുകൊണ്ട് ഡീലര് മാർക്ക് ഇവയെപ്പറ്റി ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.2019 മുതൽ കീടനാശിനി ലൈസൻസ് കിട്ടണമെങ്കിൽ കെമിസ്ട്രി,ബോട്ടണി ബിരുദവും നിർബന്ധമാക്കിയിട്ടുണ്ട്.
ആത്മ പ്രൊജക്റ്റ് ഡയറക്ടർ മായ.എസ് പദ്ധതി വിശദീകരനം നടത്തി.
Share your comments