
ചങ്ങാതിക്കൂട്ടം തെങ്ങു കയറ്റ പരിശീലന പരിപാടിയുടെ ഭാഗമായി നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലത്തു സ്ഥിതി ചെയ്യുന്ന DSP ഫാമില്‍ 2019 -20 വര്‍ഷത്തെ പരിശീലന പരിപാടിയുടെ 20 പേര്‍ അടങ്ങുന്ന രണ്ടാമത്തെ ബാച്ച് 2020 മാര്‍ച്ച് മാസം 16-ാം തീയതി ആരംഭിക്കുമെന്ന് പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. 21-ാം തീയതി ക്യാമ്പ് സമാപിക്കും. ഇടുക്കി ജില്ലയുടെ അടിമാലി, ഇടുക്കി, തൊടുപുഴ ബ്ലോക്ക്, എറണാകുളം ജില്ലയുടെ കോതമംഗലം, മൂവാറ്റുപുഴ താലൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് DSP ഫാം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദ വിവരങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0485 2554240
Share your comments