1. തൃശ്ശൂര്‍ ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യസമ്പദ്‌യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികള്‍ക്കോ, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗത്വമുള്ള വ്യക്തികള്‍ക്കോ, സ്വയംസഹായ സംഘങ്ങള്‍ക്കോ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കോ പദ്ധതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം. പദ്ധതി തുകയുടെ 40 ശതമാനം തുക സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ 2025 ജനുവരി 10 ന് വൈകുന്നേരം 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഓഫീസുമായോ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0487 2441132, 9746595719 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
2. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2025 ജനുവരി 6, 7 തീയതികളിൽ 'സുരക്ഷിതമായ പാല്‍ ഉല്‍പാദനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ ജനുവരി 4 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി 0476-2698550, 8089391209 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
3. പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; വരും ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. ശബരിമലയിൽ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം & തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.
Share your comments