ദുബായിൽ മധുരം കൂട്ടാന്‍ ഇനി ത്രിപുരയില്‍ നിന്നുള്ള പൈനാപ്പിളുകള്‍. 1.5 ടൺ ത്രിപുര പൈനാപ്പിളുകളാണ് ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഉണക്കോട്ടി ജില്ലയിലെ ടർച്ചാൽ എന്ന സ്ഥലത്തു നിന്നുമാണ് ചരക്കു കപ്പലിൽ ദുബായിലേക്ക് യാത്ര തിരിച്ചതെന്ന് ത്രിപുര കൃഷി മന്ത്രി പ്രണജിത് സിംഗാ റോയ് അറിയിച്ചു. .കൂടുതൽ പൈനാപ്പിൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്വീൻ എന്ന വകഭേദത്തില്‍ വരുന്ന പൈനാപ്പിളിൻ്റെ സീസൺ കഴിഞ്ഞതിനാൽ കേവ എന്ന വകഭേദത്തില്‍ വരുന്ന പൈനാപ്പിളുകളാണ് ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിൽ ക്വീൻ പൈനാപ്പിളുകള്‍ക്ക് വൻ ആവശ്യക്കാരാണുള്ളത്. കേവ പൈനാപ്പിലിൻ്റെ സീസൺ ഒരുമാസം കൂടിയുണ്ടെന്നും ഇത് ത്രിപുരയ്‌ക്ക് വിപണി പിടിക്കാൻ കൂടുതൽ അവസരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.തലസ്ഥാനത്തെ ഡൽഹിഹാത്തിലും ത്രിപുര പൈനാപ്പിൾ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു .
.
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമികളില്‍ മുളയും പൈനാപ്പിളും കൃഷിചെയ്യാന്‍ ജനങ്ങളോട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ ആവശ്യപ്പെട്ടു. നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലം മുളകള്‍ക്ക് വളരെ അനുയോജ്യമാണ്. ഇക്കാലയളവില്‍ ഇവ സമൃദ്ധമായി വളരും. അതുപോലെ തന്നെ പൈനാപ്പിളും. വെറുതെ കിടക്കുന്ന ഭൂമിയില്‍ മുളയും പൈനാപ്പിളും കൃഷി ചെയ്യാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ട് കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കുമെന്നും ബിപ്ലവ് അറിയിച്ചിട്ടുണ്ട്.
.
ദുബായ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നതിനായി കൊല്‍ക്കത്ത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായി ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ത്രിപുര സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പു വച്ചത്. ഇസ്രായേല്‍, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളും ത്രിപുരയില്‍ നിന്നുള്ള പൈനാപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കൃഷി മന്ത്രി പ്രണജിത് സിംഗാ റോയ് അറിയിച്ചിരിക്കുന്നത്.
Share your comments