മുടിയുടെ വളർച്ച പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പാരമ്പര്യം, കഴിയ്ക്കുന്ന ആഹാരം, അന്തരീക്ഷം, എന്നിവയെല്ലാം അതിൽപ്പെടുന്നു.
മുടി വളരാൻ ചെയ്യണ്ട പല അടിസ്ഥാന കാര്യങ്ങളുമുണ്ട്. കുളിയ്ക്കുക, മുടി ചീകുക, മുടി കെട്ടുക, എന്നിവയെല്ലാം ചെയ്യുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. മുടി വളരാൻ മുടി സംരക്ഷണത്തിന് ചെയ്യേണ്ട ചില കാര്യങ്ങളിൽ രാത്രി കിടക്കാൻ നേരത്തു ചെയ്യേണ്ട ചിലതും ഏറെ പ്രാധാന്യമർഹിക്കുന്നു.
While a head massage concentrates on your head as a whole—including forehead, nape etc., a scalp massage is what promotes hair growth. Massaging your scalp with a purpose of hair growth requires applying pressure on the scalp using fingers. This is essentially done to increase the blood circulation to the hair follicles, rejuvenate the roots and condition the scalp.
രാതി കിടക്കാൻ നേരം ചെയ്യേണ്ട ഒന്നുണ്ട്. ആദ്യം മുടിയുടെ ജട കളയുക. പിന്നീട് അല്പം എണ്ണ മുടിയ്ക്കു ചേരുന്ന ആരോഗ്യകരമായ, നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും എണ്ണ കുറച്ചെടുത്ത് കയ്യിൽ പുരട്ടി കയ്യ് നല്ലതു പോലെ അമർത്തിതിരുമ്മി വിരൽത്തുമ്പു കൊണ്ട് ശിരോചർമ്മത്തിൽ പുരട്ടി മസ്സാജ് ചെയ്യുക. പത്തു മിനുട്ട് നേരം ഇങ്ങനെ മസ്സാജ് ചെയ്യാം. എണ്ണ അല്ലെങ്കിൽ ആരോഗ്യകരമായ ഏതെങ്കിലും ജെൽ ആയാലും മതിയാകും.
കിടക്കാൻ നേരം മുടിയിൽ എണ്ണ മസ്സാജ് ചെയ്യുന്നത് നല്ല ഉറക്കത്തിനു സഹായിക്കുകയും ചെയ്യുന്നു. ഇതിനാൽ തന്നെ ഇതു ചെയ്താൽ രണ്ടു ഗുണമുണ്ട് എന്നർത്ഥം. അധികം എണ്ണമയമുള്ള ഓയിൽ കൊണ്ട് മസ്സാജ് ചെയ്യുന്ന ശീലം വേണ്ട. മസ്സാജ് ചെയ്യുമ്പോൾ, മുടി കീഴ്പോട്ടിട്ട് തല മുന്നോട്ടു കുനിച്ച് താഴേയ്ക്കാക്കി ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ തലയിലേക്കുള്ള രക്തപ്രവാഹം വർധിക്കും. മുടി വളരാൻ നല്ല രക്തപ്രവാഹം ആവശ്യമാണ്.
നമ്മളിൽ ചിലർ ഉറങ്ങുന്നതിനു മുൻപായി കുളിക്കുകയും നനഞ്ഞ മൂടിയാൽ തന്നെ തലയിണയിൽ തല വെച്ച് ഉറങ്ങുകയും ചെയ്യുന്നു. ഇത് മുടി പൊട്ടിപോകുന്നതിന് കാരണമാകുന്നു. കൂടാതെ ഫങ്കസ് വരുന്നതിനും കാരണമാകുന്നു. അതുകൊണ്ട് മുടി നന്നായി ഉണക്കി കെട്ടിവെച്ചതിനു ശേഷം മാത്രം ഉറങ്ങുക. അതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.
Share your comments