നിലവിലുള്ള അക്വാപോണിക്‌സില്‍ പച്ചക്കറിയും മീന്‍ കൃഷിയുമാണ് നടത്തുന്നതെങ്കില്‍ ഹരികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥി വികസിപ്പിച്ച അക്വാപോണിക്‌സില്‍ കിഴങ്ങു വര്‍ഗ്ഗങ്ങളും കൃഷി ചെയ്യാം. അതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് അതിന്റെ മിനിയേച്ചര്‍ പ്രദര്‍ശനം തിരുവനന്തപുരത്ത് നടക്കുന്ന സംരഭകത്വ വികസന ക്ലബ്ബ് കോണ്‍ക്ലേവില്‍ പ്രദര്‍ശിപ്പിച്ചു വിവരിക്കുകയായിരുന്നു ക്രൈസ്റ്റ് നഗര്‍ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയായ ഹരി. HABER എന്നു പേരിട്ടിരിക്കുന്ന ഈ പ്രോജക്ടിന്റെ മുഴുവന്‍ പേര് എ ഹോളിസ്റ്റിക് അപ്രോച്ച് ടുവേഡ്‌സ് ബയോറെഗുലേറ്റിംഗ് എന്‍വയണ്‍മെന്റ് ഫ്രം റെന്യൂവബിള്‍ റിസോഴ്‌സസ് എന്നാണ്. പൂര്‍ണ്ണമായും ജൈവരീതിയിലുള്ള സമീപനമാണ് ഇത് ഉള്‍ക്കൊള്ളുന്നത്.
സാധാരണ അക്വാപോണിക്‌സിന്റെ ഒരു മോഡിഫൈഡ് രൂപമാണിത്. ഒപ്പം ബയോഗ്യാസ് പ്ലാന്റിന് കൂടുതല്‍ പ്രൊമോഷന്‍ നല്‍കുകയും ചെയ്യുന്നു ഹാബര്‍. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കിഴങ്ങു വര്‍ഗ്ഗങ്ങളെകൂടി കൃഷിയില്‍ ഉള്‍പ്പെടുത്താനായി ഇതിലൂടെ കഴിയും. ഇതിനായി പൂര്‍ണ്ണമായും അടച്ച ഒരു പ്ലാസ്റ്റിക് ടാങ്ക് കൂടി അക്വാപോണിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ ചകിരിച്ചോര്‍ മിശ്രിതമാണ് കിഴങ്ങുകൃഷിക്ക് ഉപയോഗിക്കുക. ഈ ടാങ്കില്‍ മറ്റ് ചെടികളും നടാന്‍ സാധിക്കും. ടാങ്കില്‍ ജലസേചനം നടക്കാനായി താഴേക്ക് കയര്‍ ഇട്ടിട്ടുണ്ടാകും. അതിലൂടെ കാപ്പിലറി ആക്ഷന്‍ വഴി ജലം മുകളിലേക്ക് വന്ന് ചെടിയെ നനയ്ക്കും. വിക്ക് ഇറിഗേഷന്റെ മാതൃകതന്നെയാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ബയോഗ്യാസ് പ്ലാന്റില്‍ നിന്നുളള സ്ലറി വരുന്ന ഔട്ട്‌ലറ്റിനെ ഒരു ട്യൂബ് വഴി ക്രോസ് കണക്ട് ചെയ്ത് അക്വാപോണിക്‌സിലേക്ക് ലിങ്ക് ചെയ്യുന്നു. ചെടികള്‍ ഈ ട്യൂബില്‍ നിന്നും പോഷകങ്ങള്‍ സ്വീകരിക്കും.
മത്സ്യങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി വിളവെടുപ്പ് കഴിഞ്ഞാല്‍ മീന്‍ടാങ്കിലെ അവശിഷ്ടങ്ങള്‍ വെള്ളം നീക്കി ബയോഗ്യാസ് പ്ലാന്റിലേക്ക് പമ്പുചെയ്ത് ഉപയോഗിക്കാം. ഇതിലൂടെ ഇരട്ടി ബയോഗ്യാസ് ഉത്പ്പാദിപ്പിക്കാനും കഴിയും.പ്രവര്‍ത്തനങ്ങള്‍ക്കുളള ഊര്‍ജ്ജം സോളാര്‍ പാനലിലൂടെ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു ശേഷം ഹാബര്‍ മാര്‍ക്കറ്റിലിറക്കാനാണ് ഹരികൃഷ്ണന്‍ നായര്‍ ലക്ഷ്യമിടുന്നത്. ഹരിയുടെ നമ്പര്‍ -- 8089320811
Share your comments