ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ പയറുവർഗ്ഗങ്ങൾ നൽകുന്നതിനായി 'ഭാരത് ദൽ' എന്ന ബ്രാൻഡിൽ സബ്‌സിഡി നിരക്കിലുള്ള തുവര പരിപ്പ് കിലോയ്ക്ക് 60 രൂപയ്ക്ക് വിൽക്കുന്നത് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച ആരംഭിച്ചു.
നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന്റെ (NAFED) റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയാണ് ഡൽഹി-എൻസിആറിൽ തുവര പരിപ്പ് വിൽക്കുന്നത്. എൻസിസിഎഫ് (NCCF), കേന്ദ്രീയ ഭണ്ഡാർ, മദർ ഡയറിയുടെ സഫൽ എന്നിവയുടെ റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമാകും. ഔദ്യോഗിക പ്രസ്താവന പ്രകാരം പിയുഷ് ഗോയൽ 'ഭാരത് ദൽ' എന്ന ബ്രാൻഡിൽ സബ്‌സിഡിയുള്ള തുവര പരിപ്പ് ഒരു കിലോ പാക്കിന് 60 രൂപ നിരക്കിലും, അര കിലോ പാക്കിന് കിലോയ്ക്ക് 55 രൂപ നിരക്കിലും വിൽപ്പന ആരംഭിച്ചു.
ഗവൺമെന്റിന്റെ വെളുത്ത കടല (ചന്ന ദാൽ), തുവര പരിപ്പ് എന്നിവ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ പയറുവർഗ്ഗങ്ങൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഒരു പ്രധാന ചുവടുവെപ്പാണ് ഭാരത് ദൾ എന്ന പദ്ധതി. ഡൽഹി-എൻസിആറിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ, സഫൽ എന്നിവയുടെ ഔട്ട്‌ലെറ്റുകൾ വഴിയും വിതരണം ചെയ്യുന്നതിനായി തുവര പരിപ്പിന്റെയും വെളുത്ത കടലയുടെയും മില്ലിംഗും പാക്കേജിംഗും നാഫെഡ് ഏറ്റെടുക്കുന്നു.
ഈ ക്രമീകരണത്തിന് കീഴിൽ, സംസ്ഥാന സർക്കാരുകൾക്ക് അവരുടെ ക്ഷേമ പദ്ധതികൾ, പോലീസ്, ജയിലുകൾ, കൂടാതെ അവരുടെ ഉപഭോക്തൃ സഹകരണ ഔട്ട്‌ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിനും വെളുത്ത കടലയും, തുവര പരിപ്പും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന പയറുവർഗ്ഗമാണ് വെളുത്ത കടല, ഇന്ത്യയിലുടനീളം പല ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കാനായി ഇത് ഉപയോഗിച്ച് വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സർക്കാർ സബ്‌സിഡിയുള്ള തക്കാളി കിലോയ്ക്ക് വില 80 രൂപയാക്കി
Pic Courtesy: Pexels.com
Share your comments