നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന സാധാരണക്കാരുടെ കണ്ടുപിടുത്തങ്ങൾക്കും, വേറിട്ട പാരമ്പര്യ അറിവുകൾക്കും ഉള്ള പന്ത്രണ്ടാമത്തെ ദേശീയ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. ഗ്രാമീണ നഗര മേഖലകളിലെ വ്യക്തികൾ കർഷകർ, കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ, വർക്ക് ഷോപ്പ് മെക്കാനിക്കുകൾ, ചേരിനിവാസികൾ, സ്ത്രീകൾ, നാട്ടുകൂട്ടങ്ങൾ, മത്സ്യബന്ധനവും ആയി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.
The National Innovation Foundation invites applications for the Twelfth National Competition for Biennial Innovation and Different Traditional Knowledge. Individuals in rural and urban areas can apply to farmers, handicraftsmen, workshop mechanics, slum dwellers, women, herdsmen and those engaged in fishing related occupations.
More about this source text
കാർഷിക കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയുക്തമാകുന്ന യന്ത്രങ്ങൾ, ഉൽപ്പന്നങ്ങൾ നിർമ്മാണ രീതികൾ ഊർജ്ജസംരക്ഷണം, മനുഷ്യപ്രയത്നം കുറയ്ക്കുന്ന യന്ത്രങ്ങൾ, സസ്യ ഇനങ്ങൾ, സസ്യങ്ങളുടെ വിവിധ ഉപയോഗം, മൃഗപരിപാലനം എന്നിവയിൽ ഏതുമാകാം കണ്ടുപിടുത്തങ്ങൾ. കണ്ടുപിടുത്തങ്ങൾ സ്വന്തമായും പുറത്തുനിന്ന് സാമ്പത്തിക-സാങ്കേതിക സഹായം കൂടാതെ വികസിപ്പിച്ചതും ആകണം. സ്ത്രീകളുടെ, സ്ത്രീകൾക്കുള്ള കണ്ടുപിടുത്തങ്ങൾക്ക്, വികലാംഗർക്കുള്ള കണ്ടുപിടിത്തങ്ങൾക്ക് പ്രത്യേക അവാർഡ് തുക നൽകുന്നതായിരിക്കും സാങ്കേതിക വികസനത്തിനുതകുന്ന മികച്ച ആശയങ്ങളും മാതൃകകളും മത്സരത്തിന് പരിഗണിക്കുന്നതാണ്.
പതിനായിരം മുതൽ 7 ലക്ഷം രൂപ വരെയുള്ള അവാർഡുകൾ വിവിധ ഇനങ്ങളിൽ നൽകുന്നതാണ്. സമ്മാനതുകയുടെ 35% മുതൽ 52 ശതമാനം വരെ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാർഡ് ലഭിച്ച വർക്കും, ദേശീയതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വർക്കും മാസം പ്രതിയുള്ള ഫെലോഷിപ്പുകളായിട്ടാവും നൽകുന്നത്.
സമ്മാനതുകയുടെ 15% അവാർഡ് ലഭിച്ച വ്യക്തിക്ക് അവരുടെ താൽപര്യ അനുസരണം അവരുടെ സമൂഹത്തിന് ഒതുങ്ങുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രകൃതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആണ് നൽകുന്നത്. ഇതുകൂടാതെ മികച്ച കണ്ടുപിടുത്തങ്ങൾ കണ്ടെത്തുവാനും, രേഖപ്പെടുത്തുവാനുംസഹായിച്ച മികച്ച സ്ഥാപനങ്ങൾ വ്യക്തികൾ സാധാരണക്കാരുടെ കണ്ടുപിടുത്തങ്ങൾക്ക് മൂല്യവർദ്ധനവ് നടത്തിയ ശാസ്ത്രജ്ഞൻ സാധാരണക്കാരുടെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ച പത്രപ്രവർത്തകർ എന്നിവർക്ക് പ്രത്യേക അവാർഡുകൾ നൽകുന്നതായിരിക്കും.
പന്ത്രണ്ടാം തീയതി മത്സരത്തിന് പരിഗണിക്കുന്ന കണ്ടുപിടുത്തങ്ങൾ ഫെബ്രുവരി 28ന് PDS ലേക്ക് അയച്ചുതരേണ്ടതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം ചുവടെ ചേർക്കുന്നു
സ്റ്റെബിൻ.കെ.സെബാസ്റ്റ്യൻ
എൻ.ഐ. എഫ് കോഡിനേറ്റർ, കേരള പ്രദേശ്
പീരുമേട് ഡെവലപ്മെൻറ് സൊസൈറ്റി
പി. ബി. നമ്പർ 11, പീരുമേട് ഇടുക്കി ജില്ലാ, കേരളം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+91 9497682177
Share your comments