ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ, കൊവിഡ് വാക്സിനേഷൻ എടുക്കുന്നവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും അടുത്തുള്ള പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകൾക്കാണ് ഉബറിൻറെ ഈ ആനുകൂല്യം ലഭിക്കുക. പദ്ധതിപ്രകാരം രാജ്യത്തെ 19 നഗരങ്ങളിലായി 25,000ലധികം സൗജന്യ യാത്രയാണ് കമ്പനി ലഭ്യമാക്കുക.
Delhi NCR, Mumbai, Chennai, Bangalore, Ahmedabad, Bhopal, Chandigarh, Hyderabad, Kochi, Kolkatta, Lucknow, Bhuvneshwar, Dehradun, Jaipur, Vijayawada, Vishakhapattanam, Mangalapuram, Indore, Jodhpur എന്നീ നഗരങ്ങൾ ഇതിൽ ഉൾപ്പെടും.
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് വാക്സിനേഷൻ എടുക്കുന്നതിനായി ഇതിനോടകംതന്നെ 60,000ത്തിലധികം സൗജന്യ യാത്രകൾ ഉപയോഗിച്ചതായി ഉബർ പറഞ്ഞു. ഇതിൽ 86 ശതമാനവും ഡൽഹിയിൽനിന്നാണ്. പദ്ധതിപ്രകാരം ഡ്രൈവർമാർക്ക് വരുമാനം നേടാനുള്ള അവസരങ്ങൾ പുതുക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് ഉബർ സൗജന്യ യാത്ര സംരംഭത്തിന് തുടക്കമിട്ടത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം (MHFW), സംസ്ഥാന സർക്കാരുകൾ, പ്രാദേശിക എൻജിഒകൾ എന്നിവയ്ക്കായി 10 കോടി രൂപയുടെ സൗജന്യ സവാരിയായിരുന്നു അന്ന് ഉബർ വാഗ്ദാനം ചെയ്തത്.
പ്രമുഖ ദേശീയ എൻജിഒയായ ഹെൽപ്പ് ഏജ് ഇന്ത്യയുമായി സഹകരിച്ചാണ് ഉബർ ഇന്ത്യ പുതിയ സേവനം നൽകുന്നത്. 2020 ഒക്ടോബറിലായിരുന്നു ഉബർ ഹെൽപ്പ് ഏജ് ഇന്ത്യയുമായി കൈക്കോർത്തത്.
Share your comments