യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായുള്ള 347 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ unionbankofindia.co.in സന്ദർശിച്ച് വിവരങ്ങൾ നേടാവുന്നതാണ്.
രാജ്യത്തെ ഏതെങ്കിലും ബ്രാഞ്ചുകളിലോ ഓഫീസിലോ ആയിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്. അതിനാൽ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
ഒഴിവുകളുടെ വിശദാംശങ്ങൾ
സീനിയർ മാനേജർ (റിസ്ക്)- 60 ഒഴിവുകൾ
മാനേജർ (റിസ്ക്)- 60 ഒഴിവുകൾ
മാനേജർ (സിവിൽ എഞ്ചിനീയർ)- 7 ഒഴിവുകൾ
മാനേജർ (ആർക്കിടെക്ട്)- 7 ഒഴിവുകൾ
മാനേജർ (ഇലക്ട്രിക്കൽ എഞ്ചിനീയർ)- 2 ഒഴിവുകൾ
മാനേജർ (പ്രിന്റിംഗ് ടെക്നോളജിസ്റ്റ്)- 1 ഒഴിവ്
മാനേജർ (ഫോറക്സ്)- 50 ഒഴിവുകൾ
മാനേജർ (ചാർട്ടേർഡ് അക്കൗണ്ടന്റ്)- 14 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ ഓഫീസർ)- 26 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ഫോറക്സ്)- 120 ഒഴിവുകൾ
പ്രായപരിധി
സീനിയർ മാനേജർ- 30 മുതൽ 40 വയസു വരെ
മാനേജർ- 25 മുതൽ 35 വയസു വരെ
എ.എം- 20 മുതൽ 30 വയസും വരെ
യോഗ്യതയുള്ളവക്ക് ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഫീസടയ്ക്കാം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്ക്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അവാസാന തീയതി
സെപ്റ്റംബർ 3 ആണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവാസാന തീയതി.
Share your comments