പശുകളിലുണ്ടായ അകിടുവീക്കം സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അകിടുവീക്കം ബാധിച്ച പശുവിനെ കുത്തിവച്ചാല്‍ പാല്‍ കുറയുമെന്ന ധാരണ തെറ്റാണ്. രോഗം ബാധിച്ച മുലക്കാമ്പിലും അകിടിലും നീര്‍വീക്കവും ചൂടും വേദനയും പാലിനു ഉപ്പു രസവും നിറവ്യത്യാസവും നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങള്‍. അകിടിലുണ്ടാകുന്ന ചെറിയ പോറലുകള്‍ പോലും അകിടുവീക്കത്തിനു കാരണമാകു ന്നതിനാല്‍ പശുവിനെ വൃത്തിയുള്ള തൊഴുത്തില്‍ സൂക്ഷിക്കണം.
കറവയ്ക്കു മുമ്പ് കറക്കുന്ന ആളിന്റെ കൈ വൃത്തിയായി കഴുകുകയും അകിട് പതിവായി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം. അകിടുവീക്കം തടയുന്നതിനുള്ള സ്പ്രേ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. സബ് ക്ലിനിക്കല്‍ അകിടുവീക്കം എന്നറിയപ്പെടുന്ന പാലുല്‍പ്പാദനം കുറയ്ക്കുന്ന അകിടുവീക്കവും ശ്രദ്ധിക്കണം. രോഗം കണ്ടുപിടിക്കുന്നതിനു സി.എം.ടി. ടെസ്റ്റ് നടത്താവുന്നതാണ്. ഉചിതമായ സമയത്ത് കുത്തിവയ്പ്പ് നടത്തിയാല്‍ ഫലപ്രദമായി രോഗം തടയാം.
അകിടുവീക്കം: ക്ഷീരകര്‍ഷകര്‍ പ്രത്യേക ശ്രദ്ധ നല്‍കണം
പശുകളിലുണ്ടായ അകിടുവീക്കം സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Share your comments