പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ ബ്രിട്ടനിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മോറിസൺസ്. ഇവർ പ്ലാസ്റ്റിക് ബാഗുകൾക്കു പകരം പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകൾ ഉപഭോക്താക്കൾക്കു നൽകിത്തുടങ്ങി. ബ്രിട്ടനിലെ സൂപ്പർ മാർക്കറ്റുകൾ പ്രതിവർഷം 100 കോടിയിലേറെ പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്. 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കിന്റെ ഉപയോഗം 4 മടങ്ങാവും. ഇതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വലുതാണ്.
മോറിസൺസിൻ്റെ 8 സ്റ്റോറുകളിൽ ജനുവരി മുതൽ പേപ്പർ ബാഗുകളാണു നൽകുന്നത്. പ്രതിവർഷം 1,300 ടൺ പ്ലാസ്റ്റിക് ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നാണു ഇവർ പ്രതീക്ഷിക്കുന്നത്. മറ്റു സൂപ്പർ മാർക്കറ്റുകൾക്കും ഏറെ വൈകാതെ പേപ്പർ ബാഗുകളിലേക്കു മാറേണ്ടി വരും.

Share your comments