പ്രളയബാധിത മേഖലയിലെ കർഷകർക്ക് കൈത്താങ്ങായി വെറ്ററിനറി സര്‍വകലാശാലയുടെ ഉണര്‍വ് പദ്ധതി ആരംഭിച്ചു. മൃഗസംരക്ഷണ മേഖലയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച തൃശൂര്‍ ജില്ലകളിലെ പഞ്ചായത്തുകളിലാണ് സമഗ്രമായ വികസന പദ്ധതി നടപ്പിലാക്കുന്നത്.ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ വിശദമായ ആഘാതപഠനം നടന്നു. കോന്നിക്കര, നെന്‍മണിക്കര, മേലൂര്‍ പഞ്ചായത്തുകളില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പ്രളയത്തില്‍ ജീവന്‍ നഷ്ടമായ മൃഗങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം സംബന്ധിച്ച മാര്‍ഗരേഖ സര്‍വകലാശാല മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമായി ചേര്‍ന്ന് നല്‍കിയിരുന്നു.
പ്രളയത്തെ അതിജീവിച്ച മൃഗങ്ങള്‍ക്കാവശ്യമായ സംരക്ഷണം നല്‍കാനുള്ള മെഡിക്കല്‍ ക്യാമ്പുകൾക്ക് . മേലൂര്‍, കോന്നിക്കര എന്നിവിടങ്ങളില്‍ തുടക്കമായി. ചികിത്സയ്ക്കാവശ്യമായ അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കും.
വിദ്യാര്‍ഥി സംഘമാണ് പ്രളയബാധിത പ്രദേശങ്ങളില്‍ വിശദമായ പഠനം നടത്തുന്നത്. കാലിത്തീറ്റ, ധാതുലവണ മിശ്രിതം, പച്ചപ്പുല്ല്, തീറ്റപ്പുല്ലിൻ്റെ നടീല്‍ വസ്തുക്കള്‍, ഗ്രോബാഗുകള്‍ എന്നിവ വിതരണം ചെയ്തു. മനുഷ്യരിലേയും മൃഗങ്ങളിലേയും എലിപ്പനി നിര്‍ണയ സംവിധാനങ്ങള്‍ വെറ്ററിനറി കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം, ആഹാര വസ്തുക്കള്‍, കാലിത്തീറ്റ എന്നിവയുടെ ഗുണമേന്മ പരിശോധിക്കാനുള്ള സ്ഥിരം സംവിധാനവുമുണ്ട്. സര്‍വകലാശാലയുടെ ഇ-വെറ്റ് കണക്റ്റ് പദ്ധതിപ്രകാരം കര്‍ഷക ഭവനങ്ങളിലേക്ക് ചികിത്സയെത്തിക്കാനും കര്‍ഷകര്‍ക്ക് 24 മണിക്കൂറും ഫോണ്‍ വഴി സംശയ നിവാരണം നടത്താനുമുള്ള സൗകര്യമുണ്ട്.
Share your comments