കൊച്ചി: ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളിലും ദേശീയ ജലപാത -3 ന്റെ വിവിധ ഭാഗങ്ങളിലുമായി അനധികൃത സ്ഥാവര വലകള്‍ (ഊന്നി/ചീനവലകള്‍) സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് 2013 ലെ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരം ബന്ധപ്പെട്ട ഫിഷറീസ് അധികാരികളില്‍ നിന്ന് സിദ്ധിച്ച രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അതിനാല്‍ ഇത് ഒരു അറിയിപ്പായി പരിഗണിച്ച് ഇത്തരത്തില്‍ അനധികൃത ഊന്നി/ചീനവലകള്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ ആയവ നീക്കം ചെയ്യേണ്ടതും അനധികൃത മത്സ്യബന്ധനം അവസാനിപ്പിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം ഇനിയൊരു മുന്നറിയിപ്പില്ലാതെ ഇത്തരം അനധികൃത സ്ഥാവര വലകള്‍ ഫിഷറീസ് വകുപ്പ് നീക്കം ചെയ്യുന്നതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു.
കൂടാതെ രജിസ്‌ട്രേഷനും ലൈസന്‍സും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഊന്നി/ചീനവലകള്‍ അവയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ മേല്‍ സ്ഥാവരവലയുടെ ബന്ധപ്പെട്ട ഭാഗത്ത് ദൃശ്യമാവുംവിധം അടിയന്തരമായി ആലേഖനം ചെയ്യേണ്ടതാണ്.In addition, Chinese nets operated with registration and license should be immediately inscribed with their registration number visible on the relevant part of the fixed net. നിയമപരമായ ലൈസന്‍സി മരിച്ചവരുടെ സംഗതികളില്‍ അവരുടെ അവകാശി ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപനവലകളുടെ രജിസ്‌ട്രേഷനും ലൈസന്‍സും മാറുന്നതിന് (ഓണര്‍ഷിപ്പ് ) ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊളേളണ്ടതാണ്. സ്ഥാവര വലകളുടെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം ലൈസന്‍സ് പുതുക്കി സൂക്ഷിക്കേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പദ്ധതി
#Fish net#Fisheries#Farm#Hatchery#Agriculture#Krishi
Share your comments