
PM KISAN പദ്ധതിയിൽ നിന്ന് 3 ലക്ഷത്തോളം വനിതാ കർഷകർക്ക് പ്രയോജനം ലഭിച്ചതായി പ്രസിഡന്റ് ദ്രൗപതി മുർമു ഇന്ന് പാർലെമെന്റിനെ അഭിസംബോധന ചെയ്‌ത് പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi) പദ്ധതി 2019 ഫെബ്രുവരിയിൽ ആരംഭിച്ചെങ്കിലും 2018 ഡിസംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്.
ഈ പദ്ധതി പ്രകാരം, അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നു. ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു. ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോൾ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു, പതിറ്റാണ്ടുകളായി ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട 11 കോടി ചെറുകിട കർഷകർക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.
ഇത് ഇന്ത്യയിലെ ഈ കർഷകരെ സാമ്പത്തികമായി ശാക്തീകരിക്കുക കൂടെയാണ് ചെയ്യുന്നത്, എന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു. PM കിസാനു കീഴിൽ, 2.25 ലക്ഷം കോടി രൂപയിലധികം കൈമാറ്റം ചെയ്യപ്പെട്ടു. ഇതിലെ ഏറ്റവും പ്രധാനമായ കാര്യം ഏകദേശം 3 ലക്ഷം സ്ത്രീ കർഷകരാണ് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വാങ്ങുന്നത്, എന്ന് പ്രസിഡന്റ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ:ആയുഷ്മാൻ ഭാരത് മുഖേനെ കോടിക്കണക്കിന് ആളുകൾക്ക് ആരോഗ്യ പരിരക്ഷ നൽകി: രാഷ്ട്രപതി
Share your comments