ലൈഫ് ഇൻഷുറൻസ്, ഇന്ന് ഒരു ഇൻഷുറൻസും, സമ്പാദ്യവും, റിട്ടയര്‍മൻറ് കാലത്തുള്ള വരുമാന മാര്‍ഗ്ഗവുമൊക്കെയാണ്. കുറഞ്ഞ പ്രീമിയം തുകയിലും അല്ലാതെയും ഒക്കെയുള്ള ഇത്തരം പോളിസികൾ എൽഐസിയും പുറത്തിറക്കുന്നുണ്ട്. രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ ആളുകളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള വിവിധ പോളിസികൾ എൽഐസിക്കുണ്ട്. ഒട്ടേറെ പോളിസികളിൽ നിന്ന് ഏറ്റവും ലാഭകരവും പ്രീമിയം തുക താരതമ്യേന കുറഞ്ഞതുമായ നല്ലൊരു പോളിസി കണ്ടെത്തുകയാണ് വേണ്ടത്. ഇൻഷുറൻസ് പരിരക്ഷ മാത്രമല്ല, സമ്പാദ്യവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരു പോളിസിയാണ് എൽഐസിയുടെ ജീവൻ ലക്ഷ്യ പോളിസി.
ഇത് ഒരു നോൺ-ലിങ്ക്ഡ് വ്യക്തിഗത, ലൈഫ് ഇൻഷുറൻസ് പ്ലാൻ ആണ്. പദ്ധതി പ്രകാരം, പോളിസി ഉടമയ്ക്ക് വാർഷിക വരുമാന ആനുകൂല്യവും ലഭിക്കും. കുടുംബത്തിന്റെയും പ്രത്യേകിച്ച് കുട്ടികളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പോളിസി സഹായകരമാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എപ്പോഴെങ്കിലും പോളിസി ഉടമ മരണമടഞ്ഞാൽ, പോളിസി ഉടമയുടെ നോമിനിക്കോ നിയമപരമായ അവകാശിക്കോ ഒറ്റത്തവണയായി തുക നൽകും.കുറഞ്ഞത് ഒരു ലക്ഷം രൂപയാണ് അടിസ്ഥാന ഇൻഷുറൻസ്. പരമാവധി ഇൻഷ്വർ തുകയ്ക്ക് പരിധിയില്ല. 18 വയസ് മുതൽ 50 വയസു വരെ പ്രായമുള്ളവര്‍ക്ക് പോളിസിയിൽ നിക്ഷേപിക്കാം.
172 രൂപ, 28.5 ലക്ഷം രൂപയാകുന്നതെങ്ങനെ?
പോളിസി എടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് 13 മമുൽ 25 വര്‍ഷ കാലാവധിയിൽ പോളിസി എടുക്കാം. പ്രീമിയം പ്രതിമാസമോ മൂന്ന് മാസം കൂടുമ്പോഴോ ഒക്കെ പോളിസി ഉടമയുടെ സൗകര്യാര്‍ത്ഥം അടയ്ക്കാൻ ആകും. 29 വയസ്സുള്ള ഒരാൾ 15 ലക്ഷം രൂപ ഇൻഷുറൻസ് തുകയുള്ള ഒരു പോളിസി 25 വർഷത്തേക്ക് എടുക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് 28.50 ലക്ഷം രൂപ ലഭിക്കും. ഇരട്ടി ബോണസ് തുക ഉൾപ്പെടെയാണിത്. എൽഐസി കാൽക്കുലേറ്റര്‍ അനസരിച്ചാണിത്.
എൽഐസിയുടെ ഈ സ്കീം 1 കോടി വരെ പ്രയോജനപ്പെടും, വിശദ വിവരങ്ങൾ
പ്രതിമാസ പ്രീമിയം
പദ്ധതിക്ക് കീഴിൽ ഒരു വ്യക്തി 15 ലക്ഷം രൂപയുടെ പോളിസി എടുത്തു എന്ന് കരുതുക. 25 വർഷത്തെ പോളിസി കാലാവധിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 22 വർഷത്തേക്ക് പ്രീമിയം അടച്ചാൽ മതി. ഏകദേശം പ്രതിമാസം 5,169 രൂപ അടയ്ക്കേണ്ടതായി വരും. ഇതിനായി ദിവസേന ഏകദേശം 172 രൂപ വീതം നീക്കി വയ്ക്കണം. ആദ്യ വർഷം പ്രീമിയത്തിന് 4.5 ശതമാനവും രണ്ടാം വർഷം 2.25 ശതമാനവും ജിഎസ്ടി നൽകണം. പോളിസി കാലയളവിൽ പോളിസി ഉടമ മരിച്ചാൽ, നോമിനിക്ക് 16.5 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും.
Share your comments