
തിരുവനന്തപുരം: 2024-25 സീസണിൽ അസംസ്‌കൃത ചണച്ചെടിയുടെ ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകി.
2024-25 സീസണിൽ അസംസ്‌കൃത ചണത്തിന്റെ എംഎസ്പി (മുമ്പത്തെ റ്റി ഡി 5 ഗ്രേഡിന് തുല്യമായ റ്റി ഡി എൻ-3) ക്വിന്റലിന് 5,335 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഇത് അഖിലേന്ത്യാ ശരാശരി ഉൽപ്പാദന ചെലവിനേക്കാൾ 64.8 ശതമാനം വരുമാനം ഉറപ്പാക്കും. 2024-25 സീസണിലെ അസംസ്‌കൃത ചണത്തിനു പ്രഖ്യാപിച്ച എംഎസ്പി, 2018-19 ബജറ്റിൽ ഗവൺമെന്റ് പ്രഖ്യാപിച്ചതുപോലെ, മൊത്തത്തിലുള്ള ശരാശരി ഉൽപ്പാദനച്ചെലവ് കുറഞ്ഞത് 1.5 മടങ്ങ് എന്ന നിലയിൽ എംഎസ്പി നിശ്ചയിക്കുക എന്ന തത്വത്തിന് അനുസൃതമാണ്.
കൃഷിച്ചിലവും വിലയും സംബന്ധിച്ച കമ്മീഷന്റെ (സിഎസിപി) കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
2024-25 സീസണിലെ എംഎസ്പി മുൻ സീസണിനെ അപേക്ഷിച്ച് അസംസ്‌കൃത ചണത്തിന് ക്വിന്റലിന് 285 രൂപയുടെ വർദ്ധനവാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ, ഗവൺമെന്റ് അസംസ്‌കൃത ചണത്തിന്റെ എംഎസ്പി 2014-15 ൽ ക്വിന്റലിന് 2,400 രൂപയിൽ നിന്ന് 2024-25 ൽ 5,335 രൂപയായി വർദ്ധിപ്പിച്ചു. ഇത് 122 ശതമാനം വളർച്ച രേഖപ്പെടുത്തി.
2023-24 സീസണിൽ, 524.32 കോടി രൂപ ചെലവിൽ 6.24 ലക്ഷം അസംസ്‌കൃത ചണച്ചരടികൾ ഗവൺമെന്റ് സംഭരിച്ചു, ഇത് ഏകദേശം 1.65 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു.
വില പിടിച്ചു നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റ് നോഡൽ ഏജൻസിയായി ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജെസിഐ) തുടരും, അത്തരം പ്രവർത്തനങ്ങളിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായും നികത്തും.
Share your comments