<
  1. News

നിപ വൈറസ് ബാധയെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സഹമന്ത്രി ഡോ ഭാരതി പവാര്‍ അവലോകനം ചെയ്തു

കോഴിക്കോടിലെ നിപ വൈറസ് ബാധയെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പൂനെയിലെ ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച്-ദേശിയ വൈറോളജി ഇന്സ്ടിട്യൂട്ടിൽ (ഐസിഎംആർ-എൻവി) അവലോകനം ചെയ്തു.

Meera Sandeep
നിപ വൈറസ് ബാധയെ തുടര്‍ന്ന്  സ്വീകരിച്ച നടപടികള്‍ കേന്ദ്ര സഹമന്ത്രി ഡോ ഭാരതി പവാര്‍ അവലോകനം ചെയ്തു
നിപ വൈറസ് ബാധയെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സഹമന്ത്രി ഡോ ഭാരതി പവാര്‍ അവലോകനം ചെയ്തു

തിരുവനന്തപുരം: കോഴിക്കോടിലെ നിപ വൈറസ് ബാധയെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പൂനെയിലെ ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച്-ദേശിയ വൈറോളജി ഇന്സ്ടിട്യൂട്ടിൽ (ഐസിഎംആർ-എൻവി) അവലോകനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശത്തിലും ഇന്ത്യാ ഗവൺമെന്റ് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവലോകനം നടത്തിയ ശേഷം ഡോ. പവാർ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശപ്രകാരം കേന്ദ്രത്തിൽ നിന്നും ഐസിഎംആർ-എൻഐവിയിൽ നിന്നുമുള്ള ഉന്നതതല സംഘങ്ങൾ ബിഎസ്എൽ 3 ലബോറട്ടറികളുള്ള മൊബൈൽ യൂണിറ്റുകളുമായി ഇതിനകം കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും, അവർ പരിശോധന നടത്തിവരികയാണെന്നും ഡോ. പവാർ പറഞ്ഞു. കോഴിക്കോട് മേഖലയിലെ രോഗബാധിത ഗ്രാമപഞ്ചായത്തുകളെ ക്വറന്റീൻ സോണുകളായി പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. ഈ പകർച്ചവ്യാധിയെ നേരിടാനുള്ള പൊതുജനാരോഗ്യ നടപടികളിൽ സംസ്ഥാനത്തെ പിന്തുണയ്ക്കാൻ ഡോ. മാലാ ഛബ്രയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആർ-എൻഐവിയും സ്ഥിതിവിശേഷങ്ങൾ ദിവസേന നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് വ്യാപനത്തെ നേരിടാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

English Summary: Union Minister of State Bi Pawar reviewed measures tkn in response to Nipah virus outbreak

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds