<
  1. News

കേന്ദ്ര മന്ത്രി പർഷോത്തം രൂപാലയുടെ നേതൃത്വത്തിൽ നടത്തുന്ന സാഗർ പരിക്രമ യാത്രയുടെ ഏഴാം ഘട്ടം ഇന്ന് ആരംഭിക്കും

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രി പർഷോത്തം രൂപാല ജൂൺ 8 ന് സാഗർ പരിക്രമ പദ്ധതിയുടെ ഏഴാം ഘട്ടം ആരംഭിക്കുമെന്ന് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

Raveena M Prakash
Union Minister Parshottam Rupala will start Sagar Parikrama Phase 7 in Kerala, Lakshadweep today
Union Minister Parshottam Rupala will start Sagar Parikrama Phase 7 in Kerala, Lakshadweep today

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രി പർഷോത്തം രൂപാല ഇന്ന് കേരളത്തിലും, ലക്ഷദ്വീപിലും സാഗർ പരിക്രമ പദ്ധതിയുടെ ഏഴാം ഘട്ടം ആരംഭിക്കുമെന്ന് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം അറിയിച്ചു. കേന്ദ്ര മന്ത്രി പർഷോത്തം രൂപാല, സംസ്ഥാന ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി എൽ മുരുകൻ, കേരള സർക്കാരിന്റെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ, വിവിധ വകുപ്പുകളിലെയും സംഘടനകളിലെയും ഉദ്യോഗസ്ഥരും കേരളത്തിലെ സാഗർ പരിക്രമ പരിപാടിയിൽ പങ്കെടുക്കും. ഈ പരിപാടി ജൂൺ 8 മുതൽ ജൂൺ 12 വരെ നടക്കും.

മുൻപ് നിശ്ചയിച്ച തീരുമാനങ്ങളിൽ, കടൽമാർഗത്തിലൂടെ രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങൾ സന്ദർശിക്കുക, മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരുമായി ഇടപഴകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും മത്സ്യമേഖലയുടെ പുരോഗതിക്കുള്ള നിർദ്ദേശങ്ങൾ ശേഖരിക്കുകയും ചെയ്യുക എന്നതാണ് ഈ അതുല്യമായ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.  സംസ്ഥാനത്തിന് ഏകദേശം 222 സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളുണ്ട്, ഇത് ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഉപജീവനമാർഗം നൽകുന്നു. കേരളത്തിലെ സമ്പന്നമായ ജല ജൈവവൈവിധ്യവും, മത്സ്യസമ്പത്തും 1 ദശലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളെ നിലനിർത്തുകയും വാണിജ്യ മത്സ്യബന്ധനം, മത്സ്യകൃഷി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സാഗർ പരിക്രമയുടെ ആദ്യ ഘട്ട യാത്ര 2022 മാർച്ച് 5 ന് ഗുജറാത്തിലെ മാണ്ഡ്വിയിൽ നിന്ന് ആരംഭിച്ചു, ഇതുവരെ സാഗർ പരിക്രമയുടെ ആറ് ഘട്ടങ്ങൾ, ഗുജറാത്ത് തീരപ്രദേശങ്ങൾ, ദാമൻ & ദിയു, മഹാരാഷ്ട്ര, ഗോവ, കർണാടക, ആൻഡമാൻ നിക്കോബാർ മംഗലാപുരം, കാസർകോട്, മടക്കര, പള്ളിക്കര, ചാലിയം, കാഞ്ഞങ്ങാട്, കോഴിക്കോട്, മാഹി (പുതുച്ചേരി), ബേപ്പൂർ, തൃശൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളുടെ സന്ദർശനങ്ങൾ ഉൾപ്പെടെ, സാഗർ പരിക്രമ ഘട്ടം-VII കേരളത്തിന്റെ തീരപ്രദേശങ്ങളും ലക്ഷദ്വീപിന്റെ യുടി അഡ്മിനിസ്ട്രേഷനും, അതോടൊപ്പം കൊച്ചി, ലക്ഷദ്വീപിലെ ദ്വീപുകൾ, കവരത്തി, ബംഗരാമണ്ട് അഗത്തി എന്നിവയാണെന്ന് കേന്ദ്ര ഫിഷറിസ് മന്ത്രാലയം അറിയിച്ചു. 590 കിലോമീറ്റർ നീളമുള്ള കടൽത്തീരമുള്ള സംസ്ഥാനമാണ് കേരളം, ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും മത്സ്യത്തൊഴിലാളികളുടെയും മറ്റ് പങ്കാളികളുടെയും സാമൂഹിക-സാമ്പത്തിക ക്ഷേമത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

ഇനി ലക്ഷദ്വീപിലാണെങ്കിൽ, 4,200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വലിയ തടാകവും, 20,000 ചതുരശ്ര കിലോമീറ്റർ പ്രദേശിക ജലവും, 4,00,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണും (EEZ), ഏകദേശം 132 കിലോമീറ്റർ തീരപ്രദേശവുമുണ്ട്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന് ചുറ്റുമുള്ള ജലം പെലാജിക് മത്സ്യവിഭവങ്ങളാൽ സമൃദ്ധമാണ്, പ്രത്യേകിച്ച് ട്യൂണ മത്സ്യവിഭവങ്ങൾ എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സാഗർ പരിക്രമ പരിപാടികളിൽ, പുരോഗമന മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, യുവ മത്സ്യത്തൊഴിലാളി സംരംഭകർ എന്നിവർക്ക് പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (PMMSY), കിസാൻ ക്രെഡിറ്റ് കാർഡ് (KCC) എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും മറ്റു നിർദേശങ്ങളും നൽകുന്നതാണ്. മത്സ്യത്തൊഴിലാളികളിൽ അവബോധം വളർത്തുന്നതിനായി PMMSY, KCC ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ അച്ചടി മാധ്യമങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ, വീഡിയോകൾ, ഡിജിറ്റൽ കാമ്പെയ്‌നുകൾ എന്നിവയിലൂടെ പ്രചരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രാലയം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: കർഷകരുടെ സഹായത്തിനായി ഖാരിഫ് വിളകളുടെ എംഎസ്പി വർധിപ്പിച്ചു: പ്രധാനമന്ത്രി മോദി

Pic Courtesy: Parshottam Rupala Official Facebook, Ministry of Fisheries

English Summary: Union Minister Purushotham Rupala will start Sagar Parikrama Phase 7 in Kerala, Lakshadweep today

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds