1. News

ഇന്ന് ഹൈദരാബാദില്‍ നടക്കുന്ന എട്ടാമത് തൊഴില്‍ മേളയില്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രസംഗിക്കും

ഹൈദരാബാദിലെ സിആര്‍പിഎഫ് മെന്‍സ് ക്ലബ് ഗ്രൂപ്പ് സെന്ററില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന എട്ടാമതു തൊഴില്‍ മേളയില്‍ കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്‌സ്- ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ പ്രസംഗിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി നിയമന കത്ത് നല്‍കും. അടുത്തയിടെ റിക്രൂട്ട് ചെയ്തവര്‍ക്ക് 51,000-ലധികം നിയമന കത്തുകള്‍ വിതരണം ചെയ്യാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

Meera Sandeep
Union Minister R Chandrasekhar will address the 8th Job Fair today in Hyderabad

ബന്ധപ്പെട്ട വാർത്ത: ഇന്നത്തെ ജോലി ഒഴിവുകൾ (27/08/2023)

ഗവണ്‍മെന്റ് ജോലികളില്‍ ഒരു പുതിയ 'സേവ' സംസ്‌കാരം അല്ലെങ്കില്‍ പൊതുസേവനം അവതരിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശം ജൂലൈയില്‍, ചെന്നൈയില്‍ നടന്ന തൊഴില്‍ മേളയില്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചിരുന്നു. ഭരണനിര്‍വഹണത്തെയും ഗവണ്‍മെന്റ് ജോലികളെയും ആളുകള്‍ എങ്ങനെ കാണുന്നു എന്നതിലെ സാങ്കേതികവിദ്യ അധിഷ്ഠിത മാറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ബന്ധപ്പെട്ട വാർത്ത: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

പുതുതായി നിയമിതരായ 5,800 പ്രൈമറി സ്‌കൂള്‍ അധ്യാപകരെ  അടുത്തിടെ മധ്യപ്രദേശിലെ തൊഴില്‍ മേളയില്‍ നടത്തിയ പ്രസംഗത്തില്‍, പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിക്കുകയും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ അവരുടെ പങ്ക് എങ്ങനെ നിര്‍ണായകമാകുമെന്ന് എടുത്തുപറയുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഒരു പുതിയ പാഠ്യപദ്ധതി വികസിപ്പിരക്കുന്നത് ചൂണ്ടിക്കാട്ടി, പരമ്പരാഗത അറിവുകള്‍ക്കും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കും നല്‍കുന്ന തുല്യ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബന്ധപ്പെട്ട വാർത്ത: CMFRI - ൽ യങ് പ്രൊഫഷണൽ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ എന്നീ തസ്‌തികകളിൽ ഒഴിവുകൾ

രാജ്യവ്യാപകമായി 44 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടത്തി. നിലവിലുള്ള റിക്രൂട്ട്മെന്റ് യജ്ഞം കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഇത് തൊഴില്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയുമായി യോജിക്കുന്നു. പത്തു ലക്ഷം ഗവണ്‍മെന്റ് ജോലികള്‍ നല്‍കാനുള്ള നീക്കത്തിന്റെ തുടക്കം കുറിക്കുന്ന 'തൊഴില്‍ മേള' പ്രചാരണ പരിപാടി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ചത്.

English Summary: Union Minister R Chandrasekhar will address the 8th Job Fair today in Hyderabad

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds