1. News

ഇന്നത്തെ ജോലി ഒഴിവുകൾ (27/08/2023)

പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 4ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232 246 / 297 617, 8547005084.

Meera Sandeep
Today's Job Vacancies (27/08/2023)
Today's Job Vacancies (27/08/2023)

പാർട്ട് ടൈം സ്വീപ്പർ

പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ  പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 4ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ  രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232 246 / 297 617, 8547005084.

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/എംഫിൽൽൽൽൽൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 5ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2222935, 9400006418.

ബന്ധപ്പെട്ട വാർത്ത: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വെറ്റ്‌ലാന്റ് അനലിസ്റ്റ്, പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർതട അതോറിറ്റിയിലേക്ക് റാംസാർ തണ്ണീർതടങ്ങളുടെ കർമ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായും അതോറിറ്റിയുടെ മറ്റ് സാങ്കേതിക പ്രവർത്തനങ്ങൾക്കായും രണ്ട് വെറ്റ്‌ലാൻഡ് അനലിസ്റ്റ് തസ്തികകളിലേക്കും ഒരു പ്രോജക്ട് സയന്റിസ്റ്റ് തസ്തിയിലേക്കും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും സെപ്റ്റംബർ 15 വൈകുന്നേരം 5 ന് മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർതട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലും swak.kerala@gmail.com എന്ന ഇ-മെയിലിലും നൽകണം. രണ്ട് തസ്തകകളിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം. ഒരു അപേക്ഷയിൽ രണ്ട് തസ്തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല.

അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ/ടേംസ് ഓഫ് റഫറൻസ്, മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in, www.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഫോൺ : 0471-2326264.

ബന്ധപ്പെട്ട വാർത്ത: CMFRI - ൽ യങ് പ്രൊഫഷണൽ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ എന്നീ തസ്‌തികകളിൽ ഒഴിവുകൾ

എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ ബിടെക്/എംബിഎ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in

ബന്ധപ്പെട്ട വാർത്ത: ഇന്നത്തെ ജോലി ഒഴിവുകൾ (24/08/2023)

ഡെന്റൽ ഹൈജീനിസ്റ്റ് വാക്-ഇൻ-ഇന്റർവ്യൂ

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്‌സ് പൂർത്തീകരിച്ചവർക്കും, കേരള ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷൻ ചെയ്തവർക്കും പങ്കെടുക്കാം.

വെങ്ങന്നൂർ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളവർക്കും, വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

English Summary: Today's Job Vacancies (27/08/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds