
സർവേ ഓഫ് ഇന്ത്യ ഗ്രൂപ്പ് എ സർവീസ്, ഇന്ത്യൻ ഡിഫൻസ് സർവീസ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവീസ്, സെൻട്രൽ എഞ്ചിനീയറിങ് സർവീസ് (റോഡ്സ്), സെൻട്രൽ പവർ എഞ്ചിനീയറിങ് സർവീസ്, ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ് തുടങ്ങിയ സർവീസുകളിലായി 215 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി എഞ്ചിനീയറിങ് സർവീസ് പരീക്ഷ നടത്തുന്നത്.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എഞ്ചിനീയറിങ് സർവീസസ് മെയിൻസ് പരീക്ഷയുടെ ഷെഡ്യൂൾ പരിശോധിക്കാം.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന യു.പി.എസ്.സി എഞ്ചിനീയറിങ് സർവീസസ് (ESE) മെയിൻസ് പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. നവംബർ 21നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മെയിൻസ് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് ടൈം ടേബിൾ പരിശോധിക്കാം.
രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ആദ്യം ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 2 മുതൽ വൈകുന്നേരം 5 വരെയുമാണ്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുക. രണ്ട് പേപ്പറുകൾ അടങ്ങിയതാണ് പരീക്ഷ. ഓരോ പേപ്പറും 3 മണിക്കൂർ ദൈർഘ്യമുള്ളതാണ്. 300 മാർക്കിന്റേതായിരിക്കും പേപ്പറുകൾ.
യു.പി.എസ്.സി എഞ്ചിനീയറിങ് സർവീസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് മെയിൻസ് പരീക്ഷയെഴുതാം. മെയിൻസ് പരീക്ഷയുടെ തുടർച്ചയായി അഭിമുഖമുണ്ടായിരിക്കും. ജൂലൈ 18നായിരുന്നു പ്രിലിമിനറി പരീക്ഷ. ഇതിന്റെ ഫലം ഓഗസ്റ്റ് 6 ന് പ്രസിദ്ധീകരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു
Share your comments