<
  1. News

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ; 54 വിവിധ തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്‌തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള തസ്‌തികകളിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

Meera Sandeep
UPSC Recruitment 2022: Apply for 54 various posts
UPSC Recruitment 2022: Apply for 54 various posts

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്‌തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള തസ്‌തികകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ബി.എ.ആർ.സിയിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 29 വരെയാണ്.

ഒഴിവ് വിശദാംശങ്ങൾ

54 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

സീനിയർ ഇൻസ്ട്രക്ടർ: 1

ഡെപ്യൂട്ടി ഡയറക്ടർ: 1

സയന്റിസ്റ്റ്: 9

ജൂനിയർ സയന്റിഫിക് ഓഫീസർ: 1

ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ: 42

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/09/2022)

യോഗ്യതകൾ

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിജ്ഞാപനത്തിൽ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്.

ഫീസ് അടയ്‌ക്കേണ്ട വിധം

അപേക്ഷകർ 25 രൂപ ഫീസ് അടയ്‌ക്കണം. പണമായോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ അപേക്ഷ ഫീസടക്കാവുന്നതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് UPSC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നബാർഡിൽ ഡെവലപ്മെന്റ് അസ്സിസ്റ്റന്റ്മാരുടെ ഒഴിവുകൾ

യുപിഎസ്‍സി റിക്രൂട്ട്മെന്റ്: 19 ഒഴിവുകളെക്കുറിച്ചറിയാം; അവസാന തീയതി സെപ്റ്റംബർ 16

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി), റീഹാബിലിറ്റേഷൻ ഓഫീസർ, മറ്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് upsconline.nic.in, upsc.gov.in എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷകർക്ക് സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം. അതേസമയം, പൂർണ്ണമായി സമർപ്പിച്ച ഓൺലൈൻ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെയാണ്. ആകെ 19 ഒഴിവുകളാണുള്ളത്.

ആന്ത്രോപോളജിസ്റ്റ് (കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ): 1,അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-: 4, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിസ്റ്റ് ‘ബി : 1,  സയന്റിസ്റ്റ് 'ബി' (ഫോറൻസിക് ഇലക്ട്രോണിക്സ്): 3,  സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി): 3, റിഹാബിലിറ്റേഷൻ ഓഫീസർ: 4, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ/റീജിയണൽ ഡയറക്ടർ: 3 എന്നിങ്ങനെയാണ് തസ്തികകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.

ഉദ്യോഗാർത്ഥികൾ  25/- (ഇരുപത്തിയഞ്ച് രൂപ) ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം അപേക്ഷ ഫീസടക്കേണ്ടതാണ്.  SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.

English Summary: UPSC Recruitment 2022: Apply for 54 various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds