സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ സ്കോളർഷിപ്പിനായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് മൂന്നരക്കോടി അനുവദിച്ചു.
അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വഴിയാണ് മൂന്നരക്കോടി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷനാണ് സമുന്നതി പദ്ധതി വഴി, പഠിപ്പിൽ മുന്നിട്ടുനിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നത്.
വാർഷികവരുമാനം ഒരുലക്ഷം രൂപയ്ക്കകത്തുള്ള മുന്നാക്ക കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
പ്ലസ് വൺ മുതൽ എൻജിനീയറിങ്, നിയമം, മെഡിസിൻ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളും ഡിഗ്രി, പി.ജി. കോഴ്‌സുകളും ചെയ്യുന്ന കുട്ടികൾ സ്കോളർഷിപ്പിന് അർഹരായിരിക്കും. ഒരുകുട്ടിക്ക് പരമാവധി രണ്ട് ലക്ഷം രൂപവരെ കിട്ടത്തക്കവിധമാണ് നൽകുന്നത്.
എ, ബി, സി, ഡി. എന്നിങ്ങനെ നാല് വിഭാഗമായി തരംതിരിച്ചാണ് അർഹരെ കണ്ടെത്തുന്നതും സ്കോളർഷിപ്പ് നൽകുന്നതും. 23-ന് ചേരുന്ന മുന്നാക്ക ക്ഷേമ കോർപ്പറേഷന്റെ യോഗം സ്കോളർഷിപ്പ് വിതരണത്തിന് അന്തിമരൂപം നൽകും.
Share your comments