1. News

ഔഷധസസ്യ ബോർഡിലും വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും നിയമനങ്ങൾ നടത്തുന്നു

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (താത്കാലിക) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Vacancies at Medicinal Plants Board and Vizhinjam Marine Fisheries Research Institute
Vacancies at Medicinal Plants Board and Vizhinjam Marine Fisheries Research Institute

ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് നിയമനം

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (താത്കാലിക) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ - 22 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും.

വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികകളിൽ ഒഴിവ്

വിഴിഞ്ഞം റീജണൽ സെന്റർ ഓഫ് സെൻട്രൽ  മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ കരാർ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്.

പ്രായപരിധി

പ്രായം 01.12.2021ന്  21 നും 40 നുമിടയിൽ. 

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. മറൈൻ ഫിൻഫിഷ് ഹാച്ചറി പ്രവർത്തനങ്ങളിലും മറ്റും പ്രവർത്തിപരിചയം അനിവാര്യം.

അപേക്ഷകൾ അയക്കേണ്ട വിധം 

അപേക്ഷകൾ ജനുവരി 15 ന് വൈകിട്ട് 5 ന് മുൻപ് cmfrivizhinjamrc@gmail.com ൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത്  പകർപ്പ് സഹിതം അയയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്ത  ഉദ്യോഗാർത്ഥികൾക്ക് 20 ന് ഓൺലൈൻ ഇൻറർവ്യൂ നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: 0471 2480324.

English Summary: Vacancies at Medicinal Plants Board and Vizhinjam Marine Fisheries Research Institute

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds