ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്‌സിംഗ് ഓഫീസര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക്
അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് റിഷികേശ് എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://aiimsrishikesh.edu.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും. മേയ് 31 വരെയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് അഭിമുഖം. മൂന്ന് മാസത്തേക്കുള്ള താല്‍ക്കാലിക നിയമനമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ കീഴില്‍ റിഷികേശിലുള്ള 500 കിടക്കകളുള്ള കൊവിഡ് കെയര്‍ ആശുപത്രിയില്‍ നിയമനം നിയമിക്കും.
ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് ആണ് നഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് അയക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അതല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് മിഡൈ്വഫറി കോഴ്‌സിലുള്ള ഡിപ്ലോമയുണ്ടാകണം. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ എം.ബി.ബി.എസ് ആണ് വിദ്യാഭ്യാസ യോഗ്യത.
മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ബി.എസ്.സി കഴിഞ്ഞവര്‍ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുണ്ടാവണം. അതല്ലെങ്കില്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമയും എട്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
ആകെ 700 ഒഴിവുകളാണുള്ളത്. ഇതില്‍ 300 ഒഴിവുകളാണ് നഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലുള്ളത്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 100 ഒഴിവും സീനിയര്‍ റെസിഡന്റ് തസ്തികയില്‍ 200 ഒഴിവുമാണുള്ളത്.
Share your comments