1. News

ഗൊരഖ്പൂർ എയിംസിൽ വിവിധ വകുപ്പുകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഗൊരഖ്പൂർ എയിംസിലെ വിവിധ വകുപ്പുകളിലായി പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ആകെ 127 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Meera Sandeep
Vacancies in Gorakhpur AIIMS
Vacancies in Gorakhpur AIIMS

ഗൊരഖ്പൂർ എയിംസിലെ വിവിധ വകുപ്പുകളിലായി പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. 

ആകെ 127 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രൊഫസർ- 30, അഡീഷണൽ പ്രൊഫസർ- 22, അസോസിയേറ്റ് പ്രൊഫസർ- 29, അസിസ്റ്റന്റ് പ്രൊഫസർ- 46 എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ്, വിഭാഗക്കാർക്ക് 3000 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് 200 രൂപ അടച്ചാൽ മതിയാകും.

പ്രൊഫസർ, അഡീഷണൽ പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസാണ്. 50 വയസിൽ കവിയാത്തവർക്ക് അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഗൊരഖ്പൂർ എയിംസിന്റെ ഔദ്യോഗിക 

വെബ്സൈറ്റ് (https://aiimsgorakhpur.edu.in/) സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

English Summary: Vacancies in Gorakhpur AIIMS various departments

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds