തമിഴ് നാട്ടിലെ നെയ്‌വേലിയിലുള്ള നാഷണൽ ലിഗ്നൈറ്റ് ആന്റ് കോൾ ലിമിറ്റഡിലെ എസ്.എം.ഇ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനുകളിലും തെർമൽ സ്റ്റേഷനുകളിലും രണ്ടു വർഷത്തെ നിയമനമായിരിക്കും.
യോഗ്യത
എസ്.എസ്.എൽ.സി പാസായവരും മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ ട്രേഡുകളിൽ ഐ.ടി.ഐ കഴിഞ്ഞവർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് എൻ.എൽ.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.nlcindia.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ പൂരിപ്പിക്കാം. ഇന്ത്യൻ പൗരൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
ഒഴിവുകൾ
ജനറൽ- 30 ഒഴിവുകൾ
എസ്.സി- 12 ഒഴിവുകൾ
ഒ.ബി.സി (എൻ.സി.എൽ)- 17
ഇ.ഡബ്ള്യൂ.എസ്- 6
എന്നിങ്ങനെ ആകെ 65 ഒഴിവുകളാണുള്ളത്.
പ്രായപരിധി
63 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഒരു വിഭാഗക്കാർക്കും ഉയർന്ന പ്രായപരിധിയിൻമേൽ ഇളവ് ലഭിക്കില്ല.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവരെ F5-W ഗ്രേഡിൽ നിയമിക്കും. രണ്ട് വർഷത്തേക്കായിരിക്കും നിയമനം നൽകുക. മാസം 38,000 രൂപ ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി
പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സ്ക്രീനിംഗ് ടെസ്റ്റുണ്ടായിരിക്കും. ഷോർട്ട്ലിസ്റ്റ്, പ്രാക്ടിക്കൽ പരീക്ഷയുടെ തീയതി, സ്ഥലം എന്നിവ വെബ്സൈറ്റിൽ നൽകും. പ്രാക്ടിക്കൽ പരീക്ഷയിൽ ലഭിച്ച മാർക്ക് കണക്കാക്കി മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നൽകും.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷയുടെ ഫോർമാറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് പൂരിപ്പിച്ചതിന് ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പിയുമായി ADDITIONAL CHIEF MANAGER (HR)/ RECRUITMENT, RECRUITMENT CELL, HUMAN RESOURCE DEPARTMENT, CORPORATE OFFICE, NLC INDIA LIMITED, BLOCK-1, NEYVELI, TAMIL NADU- 607801 എന്ന വിലാസത്തിലേക്ക് പോസ്റ്റലായോ കൊറിയർ ആയോ അയക്കുക.
കവറിൽ APPLICATION FOR SME OPERATOR ON FTE BASIS എന്ന് എഴുതിയിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 14ന് വൈകുന്നേരം 5 മണി.
Share your comments